സ്വിണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുകെ മലയാളി അരുണ്‍ വിന്‍സന്റി(37)ന് ജനുവരി 31ന് യാത്രാ മൊഴിയേകാന്‍ യുകെ മലയാളി സമൂഹം. മാര്‍ലോ അവന്യൂവിലെ ഹോളി ഫാമിലി ചര്‍ച്ചിലാണ് ചടങ്ങുകള്‍.
രാവിലെ 9.30ന് ആരംഭിക്കുന്ന കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷമാണ് പൊതുദര്‍ശനം നടക്കുന്നത്.
ചെറു പ്രായത്തില്‍ തന്നെ ഭാര്യയേയും മക്കളേയും തനിച്ചാക്കിയുള്ള അരുണിന്റെ വേര്‍പാട് ഏവരിലും വേദനയാകുകയാണ്. ജനുവരി 23 നാണ് അരുണ്‍ മരണമടഞ്ഞത്.
ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ ഏറെനാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു.
ലിയോ അരുണ്‍ ആണ് ബാര്യ. രണ്ടു മക്കള്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അരുണ്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
പൊതു ദര്‍ശനത്തിനു ശേഷം അരുണ്‍ വിന്‍സന്റിനെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.
പൊതുദര്‍ശനം ;
HOLY FAMILY CHURCH
Marlowe Avenue
SN3 2PT