യുകെയില്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതിനായി 200 കമ്പനികള്‍ മുന്നോട്ട് വന്നു. ഇനിമുതല്‍ ഈ കമ്പനികളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 4 ദിവസം മാത്രമായിരിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരാതെയായിരിക്കും ആഴ്ചയില്‍ 4 ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കുന്ന നടപടി നിലവില്‍ വരുക.
4 ഡേ വീക്ക് ഫൗണ്ടേഷന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ഉടനെ ലഭിക്കുമെന്നാണ് പറയുന്നത്. ചാരിറ്റികള്‍, മാര്‍ക്കറ്റിങ്, ടെക്നോളജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ആഴ്ചയില്‍ 4 ദിവസം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന മേഖലകള്‍. ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനമാക്കുക എന്നത് ഏകദേശം 100 വര്‍ഷം മുന്‍പ് നടപ്പിലാക്കിയ സമ്പ്രദായമാണെന്നാണ് 4 ഡേ വീക്ക് ഫൗണ്ടേഷന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
നാല് ദിവസം പ്രവൃത്തി ദിനമാക്കുന്നതിലൂടെ ആളുകള്‍ക്ക് കൂടുതല്‍ ഒഴിവുസമയം ലഭിക്കുന്നതിനും കൂടുതല്‍ സന്തോഷകരവും സംതൃപ്തമായതുമായ ജീവിതം നയിക്കുന്നതിനും കാരണമാകും എന്നാണ് ഫൗണ്ടേഷന്റെ കാമ്പെയ്ന്‍ ഡയറക്ടര്‍ ജോ റൈല്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് മാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഇതുകൊണ്ട് നേട്ടമുണ്ടാകുമെന്നാണ് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നത്. എനര്‍ജി ചാര്‍ജ്
മറ്റു ചെലവുകള്‍ എന്നിവ ലഭിക്കാനാവും
കോവിഡ് സമയത്ത് വര്‍ക്ക് ഫ്രം ഹോമിനെ തുടര്‍ന്ന് പല കമ്പനികളും ജീവനക്കാരെ തിരിച്ച് ഓഫീസുകളില്‍ കൊണ്ടുവരാന്‍ കഷ്ടപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ 4 ദിവസം പ്രവൃത്തി ദിനമാക്കുന്നത് കൂടുതല്‍ ജീവനക്കാര്‍ക്ക് സ്വീകാര്യമാകുമെന്നാണ് കരുതുന്നത്. യുകെയിലെ 18-34 വയസ് പ്രായമുള്ളവരില്‍ ഏകദേശം 78% പേരും അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഴ്ചയില്‍ നാല് ദിവസത്തെ പ്രവൃത്തി മാനദണ്ഡമായി മാറുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നാല് ദിവസം പ്രവൃത്തി ദിനമാക്കാന്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.