ലൈംഗീക അതിക്രമ ആരോപണത്തെ തുടര്‍ന്ന് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് രാജിവച്ചിട്ടും വിവാദം തീരുന്നില്ല. രണ്ടു പേര്‍ പീഡനം ആരോപിച്ചതില്‍ ഒരാള്‍ താനാണെന്ന് വ്യക്തമാക്കി വാറിംഗ്ടണ്‍ വനിതാ ബിഷപ്പ് ബെവ് മേസണ്‍ പരസ്യമായി രംഗത്തുവന്നു. ഇതുവരെ പീഡനത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.
പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന വനിത ബിഷപ്പായ ബെവ് മേസണിന്റെ തുറന്ന കത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ വിവാദത്തിലാക്കുകയാണ്.
2023ല്‍ ബിഷപ്പ് പെരുമ്പളത്ത് സ്ഥാനമേക്കും മുമ്പ് ബിഷപ്പ് മേസണ്‍ ലിവര്‍പൂളിലെ ആക്ടിങ് ബിഷപ്പായിരുന്നു. സ്ത്രീ പുരോഹിതകള്‍ നേരിടുന്ന സ്ത്രീ വിരുദ്ധതയെ കുറിച്ച് സഭയില്‍ തുറന്ന സംഭാഷണം വേണമെന്ന് അവര്‍ പറഞ്ഞു.
രണ്ടു പേരുടെ ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നാണ് മലയാളിയായ ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവച്ചത്.
തന്റെ ഭാഗത്തു നിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബിഷപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.