15 മാസം ഹമാസിന്റെ ബന്ദിയായിരുന്ന ബ്രിട്ടിഷ് -ഇസ്രയേല്‍ സ്വദേശിനിയായ 28 കാരിയ്ക്ക് പറയാനുള്ളത് ജീവിതത്തില്‍ നേരിടേണ്ടിവന്ന ഭയാനകമായ സാഹചര്യം. ഗാസയില്‍ 15 മാസത്തോളം ഹമാസ് ബന്ദിയാക്കിയ എമിലി ഡമാരി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ സംവിധാനത്തിലാണ് തന്നെ പിടിച്ചുവെച്ചിരുന്നതെന്ന് വെളിപ്പെടുത്തിയ എമിലി ഡമാരി ബന്ദിയാക്കിയ ഘട്ടത്തില്‍ മെഡിക്കല്‍ പരിചരണം നിഷേധിക്കപ്പെട്ടതായും വ്യക്തമാക്കി.
2023 ഒക്ടോബര്‍ 7ന് വീട്ടില്‍ നിന്നുമാണ് ഹമാസ് തീവ്രവാദികള്‍ എമിലിയെ തട്ടിക്കൊണ്ട് പോകുന്നത്. ഇവരുടെ കാലിലും, കൈയിലും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. എമിലിയുടെ വളര്‍ത്തുനായയെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച എമിലി അമ്മയെ കണ്ടു. ഇവര്‍ക്കൊപ്പം പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കവെയാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് & വര്‍ക്ക്‌സ് ഏജന്‍സിയുടെ കെട്ടിടത്തില്‍ കുറച്ച് നാള്‍ പാര്‍പ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്. മുറിവുകള്‍ക്ക് ചികിത്സ നല്‍കാന്‍ ഹമാസ് വിസമ്മതിച്ചു.
ഇതിന് പകരം കാലാവധി കഴിഞ്ഞ ഒരു ബോട്ടില്‍ അയോഡിനാണ് നല്‍കിയത്. ഇടതുകൈയിലെ രണ്ട് വിരലുകള്‍ നഷ്ടമാകുകയും, കാലിലെ മുറിവ് ഉണങ്ങാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഹമാസ് തീവ്രവാദികള്‍ ഈ വിധം പെരുമാറിയത്. അതേസമയം ബാക്കിയുള്ള 82 ബന്ദികളെ പാര്‍പ്പിച്ചിട്ടുള്ള മേഖലകളില്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെ കൊണ്ട് പരിശോധിപ്പിക്കാനുള്ള അനുമതി വാങ്ങാന്‍ ഹമാസിനും, യുഎന്‍ആര്‍ഡബ്യുഎയ്ക്കും മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനോട് എമിലിയും, അമ്മയും ആവശ്യപ്പെട്ടു.
എമിലി ജീവനോടെ രക്ഷപ്പെട്ടത് തന്നെ അത്ഭുതമാണെന്ന് അമ്മ മാന്‍ഡി ഡമാരി എക്‌സില്‍ കുറിച്ചു. ഇനി ബാക്കിയുള്ള ബന്ദികള്‍ക്കും സഹായം എത്തിക്കണം, അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തില്‍ തടങ്കലിലാക്കിയെന്നും വൈദ്യ സഹായം നല്‍കിയില്ലെന്നും എമിലി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനോട് വ്യക്തമാക്കുകയാണ്.
2023 ഒക്ടോബര്‍ 7നാണ് എമിലിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഹമാസ് തോക്കുധാരികള്‍ എമിലിയുടെ കൈയ്യിലും കാലിലും വെടിവയ്ക്കുകയും വളര്‍ത്തുനായയെ കൊല്ലുകയും ചെയ്തു. അമ്മയുമായി ഫോണ്‍ സംഭാഷണത്തിലാണഅ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയുടെ കീഴിലുള്ള യുഎന്‍ സൗകര്യങ്ങളില്‍ കുറച്ചുകാലം കഴിഞ്ഞതായും വൈദ്യ സഹായം ലഭിച്ചില്ലെന്നും എമിലി തുറന്നുപറഞ്ഞിരിക്കുന്നത്.
ഇടതുകൈയിലെ രണ്ടു വിരലുകള്‍ നഷ്ടമായി, കാലിലെ മുറിവ് ഉണങ്ങിയിട്ടില്ല. തിയതി കഴിഞ്ഞ മരുന്നുകുപ്പി മാത്രമാണ് ഇവള്‍ക്ക് നല്‍കിയത്.
ഗാസയിലെ 82 ഓളം ബിന്ദികളെ ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസിന് ബന്ധപ്പെടാന്‍ ഹമാസിനും യുഎന്‍ഡബ്ല്യു എയിലും സമ്മര്‍ദ്ദം ചെല്ലുത്തണമെന്നാണ് കീര്‍ സ്റ്റാര്‍മറിനോട് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്.
ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ജനുവരി 19നാണ് എമിലിയും ബന്ദികളാക്കപ്പെട്ട റോമി ഗോനെനും (24), ഡോറണ്‍ സ്‌റ്റെയിന്‍ ബ്രെച്ചറും (31) മോചിപ്പിക്കപ്പെട്ടത്.
എമിലി രക്ഷപ്പെട്ടത് അത്ഭുതകരമാണെന്നും മറ്റ് ബന്ദികളും മോചിപ്പിക്കപ്പെടേണ്ടതുണ്ടെന്നും എമിലിയുടെ അമ്മ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.