ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഇതിനായി നാലു പുതിയ നിയമങ്ങളാണ് നടപ്പാക്കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീയല്‍സ് സൃഷ്ടിക്കാനായി എഐ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും. ഇത്തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യമാകും യുകെ എന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
എഐ ടൂളുകള്‍ ഈ രീതിയില്‍ എങ്ങെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവല്‍ കൈവശം വച്ചാല്‍ മൂന്നു വര്‍,ം വരെ തടവ് ശിക്ഷ ലഭിക്കും. എഐ ഉപയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുമെന്നും ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ വരും. ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ പത്തുവര്‍ഷം വരെ അഴിയെണ്ണണം.കുട്ടികള്‍ക്ക് ലൈംഗീക ഭീഷണി ഉയര്‍ത്തുന്നുവെന്ന് സംശയിക്കുന്നവരുടെ ഫോണുകള്‍ ഉള്‍പ്പെടെ ബോര്‍ഡര്‍ ഫോഴ്‌സ് നിരന്തര പരിശോധനയ്ക്ക് വിധേയമാക്കും. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് നേരെയുള്ള ഭീഷണികള്‍ക്ക് ഓരോ മാസവും എണ്ണൂറോളം അറസ്റ്റുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എഐ ദുരുപയോഗത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.