ഹീത്രൂ എയര്‍പോര്‍ട്ടില്‍ മൂന്നാമത്തെ റണ്‍വേ സ്ഥാപിക്കാനുള്ള പദ്ധതികള്‍ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് മൂന്നാമത്തെ റണ്‍വേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനുള്ള മള്‍ട്ടി-ബില്യണ്‍ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
യുകെയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ മൂന്നാമത്തെ റണ്‍വേയ്ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തിയ താരിഫുകള്‍ യുകെയിലെ സ്റ്റീല്‍ വ്യവസായത്തിന് വന്‍ തിരിച്ചടിയായതായുള്ള ആശങ്കകളെ മറികടക്കാനാണ് യുകെ നിര്‍മ്മിത സ്റ്റീലിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിന്റെ പുതിയ വ്യവസായ നയങ്ങള്‍ യുകെയിലെ സ്റ്റീല്‍ വ്യവസായത്തിന് കടുത്ത തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹീത്രു എയര്‍പോര്‍ട്ടിന്റെ മൂന്നാമത്തെ റണ്‍വേ നിര്‍മ്മാണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രിട്ടീഷ് സ്റ്റീലിന്റെ സ്കന്തോര്‍പ്പ് പ്ലാന്റില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് കമ്പനിയുടെ സ്റ്റീല്‍ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിലും ഒപ്പുവെക്കും. ഹീത്രു എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ഏകദേശം 100,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞിരുന്നു.