യു.കെ.വാര്‍ത്തകള്‍

ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം പോയി; മക്കളെ കൊന്ന് മരിക്കാന്‍ നോക്കിയ നഴ്‌സിന് 16 വര്‍ഷം ജയില്‍

ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയതോടെ മക്കള്‍ക്ക് മരിക്കാനായി മരുന്നുകള്‍ നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിന് ജയില്‍ ശിക്ഷ. രണ്ട് വധശ്രമക്കേസുകള്‍ ചുമത്തിയ അമ്മയ്ക്ക് കോടതി 16 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്

ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതോടെ മക്കളെ കൊന്ന് മരിച്ച് കളയാമെന്നാണ് 39-കാരിയായ നഴ്‌സ് തീരുമാനിച്ചത്. എന്നാല്‍ മക്കളും, അമ്മയും ആത്മഹത്യാ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതോടെ 16 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് ലഭിച്ചത്.

ഈസ്റ്റ് സസെക്‌സ് ഉക്ക്ഫീല്‍ഡിലെ വീട്ടില്‍ വെച്ചാണ് മക്കളെ കൊല്ലാനും, ആത്മഹത്യ ചെയ്യാനും നഴ്‌സ് ശ്രമിച്ചത്. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവ് വീടുവിട്ടതോടെയാണ് ഇവര്‍ക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്ടില്‍ മരുന്നുകള്‍ ശേഖരിച്ച് വെച്ച ശേഷം നഴ്‌സ് മക്കളെ കൊല്ലാന്‍ ശ്രമിച്ചത്.

ബെഡില്‍ മക്കളെ കിടത്തിയ ഇവര്‍ കുട്ടികളെ കൊണ്ട് അതിശക്തമായ ടാബ്ലെറ്റുകള്‍ കഴിപ്പിച്ചു. ശക്തമായ പെയിന്‍കില്ലറുകളും, ആന്റി ഡിപ്രസന്റുകളും, ഉറക്കഗുളികകളും ഇതോടൊപ്പം നല്‍കി. നഴ്‌സായി ജോലി ചെയ്തിരുന്ന സ്ത്രീ തന്റെ സഹോദരന് അവസാനമായി ശബ്ദസന്ദേശം അയച്ചതാണ് രക്ഷയായത്. ഇയാള്‍ പോലീസിന് വിവരം നല്‍കി.

പോലീസും, പാരാമെഡിക്കുകളും, ഫയര്‍ സര്‍വ്വീസും സ്ഥലത്ത് എത്തുമ്പോള്‍ 10 വയസ്സുള്ള ആണ്‍കുട്ടി ബെഡില്‍ ശര്‍ദ്ദിച്ച് അവശനായ നിലയിലായിരുന്നു. ആദ്യം ഈ കുട്ടി മരിച്ചെന്നാണ് കരുതിയത്. 13 വയസ്സുള്ള സഹോദരി അബോധാവസ്ഥയില്‍ മുറിയില്‍ അലയുന്നുണ്ടായിരുന്നു. അമ്മയെ ബോധനിലയിലാണ് കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയതോടെ ജീവന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

എപ്പോഴും പെര്‍ഫെക്ട് കുടുംബത്തിനായി ശ്രമിച്ചിരുന്ന ആളാണ് അമ്മയെന്ന് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ചതി ഇവരെ തകര്‍ക്കുകയും, ഇതിന് പകരം വീട്ടാനായി മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും ജഡ്ജ് വിധിയില്‍ പറഞ്ഞു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions