എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴുന്നു; കഴിഞ്ഞ വര്‍ഷം നല്‍കിയത് റെക്കോര്‍ഡ് ചികിത്സകള്‍
എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയാണ് കുതിച്ചുകയറുന്ന വെയ്റ്റിംഗ് ലിസ്റ്റ്. രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള കാലതാമസങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്ന വിധം മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ റെക്കോര്‍ഡ് തോതില്‍ സേവനം നല്‍കുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2024-ല്‍ 18 മില്ല്യണ്‍ ചികിത്സകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് വേഗത്തിലുള്ള ഈ ചികിത്സയിലൂടെ ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു.
ആകെ ചികിത്സാ ബാക്ക്‌ലോഗ് 7.48 മില്ല്യണില്‍ നിന്നും 7.46 മില്ല്യണിലേക്ക് കുറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 6.28 മില്ല്യണില്‍ നിന്നും 6.24 മില്ല്യണിലേക്കും കുറഞ്ഞു. പ്രതിമാസ കണക്കുകള്‍ അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് തോതില്‍ ചികിത്സകള്‍ പ്രദാനം ചെയ്യുന്നുവെന്നാണ്.
2023-ല്‍ നിന്നും 4 ശതമാനം വളര്‍ച്ചയാണ് ചികിത്സകളില്‍ ഉണ്ടായിട്ടുള്ളത്. ഡിസംബറില്‍ മാത്രം 1.33 മില്ല്യണ്‍ ചികിത്സകള്‍ എന്‍എച്ച്എസില്‍ നല്‍കി. 18 ആഴ്ചയില്‍ താഴെ കാത്തിരുന്നുള്ള ചികിത്സകള്‍ 58.9 ശതമാനമാണ്. 18 ആഴ്ചയ്ക്കുള്ളില്‍ 92% രോഗികളെ ചികിത്സിക്കാനുള്ള ഇലക്ടീവ് കെയര്‍ റിഫോം പ്ലാന്‍ നടപ്പാകാന്‍ 2029 മാര്‍ച്ച് വരെ വേണ്ടിവരുമെന്നാണ് കരുതുന്നത്.