യു.കെ.വാര്‍ത്തകള്‍

വാട്‌സ്ആപ്പ് കുരുക്കില്‍ ലേബര്‍; റിഷി സുനാകിനെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും

ലേബര്‍ പാര്‍ട്ടിക്ക് മേല്‍ കടുത്ത പ്രതിസന്ധിയായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ആരോഗ്യമന്ത്രിയും ഒരു എംപിയും പുറത്താക്കപ്പെട്ടിട്ടും വിവാദങ്ങള്‍ക്കു ശമനമില്ല. ലേബര്‍ എംപിമാരും, പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് കുരുക്ക്. വിരമിച്ച സൈനികരെയും, പെന്‍ഷന്‍കാരെയും 'നാസികളെന്നാണ്' ലേബര്‍ അംഗങ്ങള്‍ ചാറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ അഡ്മിനായുള്ള 'പോര്‍ട്‌സ്മൗത്ത് ലേബര്‍ ഗ്രൂപ്പില്‍' 143 അംഗങ്ങളുണ്ട്. ലേബര്‍ കൗണ്‍സിലര്‍മാരും, ലോക്കല്‍ ആക്ടിവിസ്റ്റുകളും ഇതില്‍ പെടുന്നു. പോര്‍ട്‌സ്മൗത്തിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പെന്‍ഷന്‍കാരും, മുന്‍ സൈനികരും, വികലാംഗരുമാണ് നാസികളും, ഫാസിസ്റ്റ് തെമ്മാടികളും, തീവ്രവാദികളുമായി മാറിയത്!

ഇതിന് പുറമെയാണ് ഇന്ത്യന്‍ വംശജനായ മുന്‍ പ്രധാനമന്ത്രി റിഷി സുനാകിനെ ഇപ്പോഴത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും ഗ്രൂപ്പില്‍ ഇടംപിടിച്ചതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ചിത്രം കൂടി പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം ഏറുകയാണ്. ഗ്രൂപ്പില്‍ വന്ന മെസേജുകള്‍ക്ക് എതിരായി മോര്‍ഗനോ, സഹ അഡ്മിനോ യാതൊരു രീതിയിലും വിമര്‍ശനം ഉയര്‍ത്തിയില്ലെന്നും സണ്‍ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളുടെ പേരില്‍ 11 കൗണ്‍സിലര്‍മാരെ ലേബര്‍ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ ബേണ്‍ലി എംപി ഒലിവര്‍ റയാനെയും ലേബര്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. ട്രിഗര്‍ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളില്‍ റയാന്‍ ഒരു ലേബര്‍ എംപിയെ ലൈംഗികതയുടെ പേരില്‍ പരിഹസിക്കുന്നതായും പ്രാദേശിക ലേബര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 72 കാരി പ്രാദേശിക കൗണ്‍സിലര്‍ക്ക് പ്രദേശത്തെ ബീന്‍ ശേഖരണത്തെ കുറിച്ച് പരാതിയുമായി എഴുതിയ കത്താണ് പ്രകോപനത്തിന് കാരണം.

മാത്രമല്ല ജൂതര്‍ ചാര സംഘടന അംഗങ്ങളാണെന്ന തരത്തിലുള്ള കമന്റും വിവാദമായി. ഏയ്ഞ്ചല റെയ്‌നയെ കുറിച്ചുള്ള ലൈംഗീകത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ചുള്ള വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions