യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ

എന്‍എച്ച്എസ് ഡെന്റിസ്റ്റുകളെ കണ്ടുകിട്ടുക എന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. പല്ലുവേദന വന്നാലോ, കേടുവന്നാലോ പലര്‍ക്കും വേദന കടിച്ചമര്‍ത്തി മാസങ്ങളോളം കഴിയേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

രോഗികള്‍ നേരിടുന്ന ദുരിതം കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫഷന്‍ നേതാക്കള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ജോലി നിര്‍ത്തുന്നതിലാണ് ഡെന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ചെലവുകള്‍ പോലും ഫീസ് ഇനത്തില്‍ ലഭിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ നിലപാട്.

ഉയരുന്ന ചെലവുകള്‍ മൂലം ഇംഗ്ലണ്ടിലെ ഡെന്റല്‍ സര്‍ജറികള്‍ ചാരിറ്റി പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ് ബിഡിഎ പറയുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യ ജോലിയില്‍ നിന്നും ലഭിക്കുന്ന തുക ഇതിനായി വിനിയോഗിക്കാന്‍ പല ഡെന്റിസ്റ്റുകളും നിര്‍ബന്ധിതമാകുന്നുവെന്നാണ് അസോസിയേഷന്റെ പരാതി. ഈ വിധത്തില്‍ 332 മില്ല്യണ്‍ പൗണ്ടെങ്കിലും പാഴാകുന്നുവെന്നാണ് കണക്ക്.

ചികിത്സയ്ക്കുള്ള പണം എന്‍എച്ച്എസ് നല്‍കുമ്പോള്‍ ഡെന്ററുകള്‍ ഫിറ്റ് ചെയ്യാന്‍ ഓരോ തവണയും 42.60 പൗണ്ടാണ് നഷ്ടം. പുതിയ രോഗിയുടെ ദന്ത ആരോഗ്യം പരിശോധിക്കാന്‍ 7.69 പൗണ്ട് നഷ്ടവും നേരിടുന്നുണ്ട്. എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും സമ്മതിക്കുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions