ബ്രിട്ടനിലെ പള്ളികളെ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍. കഴിഞ്ഞ വര്‍ഷം വിവിധ പള്ളികളില്‍ നിന്നുമായി 500,000 പൗണ്ടിലേറെ വെള്ളി വസ്തുക്കളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതെന്നാണ് കണക്ക്. മേല്‍ക്കൂരയിലെ ഈയത്തകിടുകള്‍ക്ക് പകരം മതപരമായ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്നതിലാണ് മോഷ്ടാക്കളുടെ ശ്രദ്ധ.
ഗ്ലാസ് ജനലുകള്‍ തല്ലിപ്പൊളിച്ചും, വലിയ ഓക്ക് വാതിലുകള്‍ തകര്‍ത്തും അകത്ത് പ്രവേശിച്ച ശേഷം ചര്‍ച്ചുകളില്‍ നിന്നും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചില കേസുകളില്‍ സേഫുകള്‍ തുറക്കാന്‍ സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ആഗസ്റ്റില്‍ ബിഷപ്പിന്റെ ക്രോസിയര്‍ ഉള്‍പ്പെടെ 90,000 പൗണ്ടിന്റെ വെള്ളി വസ്തുക്കളാണ് ഡോര്‍സെറ്റിലെ ഷെര്‍ബോണ്‍ ആബെയില്‍ നിന്നും മോഷ്ടിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇന്‍ഷുറര്‍ എക്ലെസിയാസ്റ്റിക്കല്‍ പള്ളികളില്‍ സിസിടിവി ക്യാമറകളും, കവര്‍ച്ചാ അലാറങ്ങളും ഘടിപ്പിക്കാന്‍ ഉപദേശിക്കുന്നുണ്ട്.
ചര്‍ച്ചുകളില്‍ നിന്നും കോപ്പറും, മേല്‍ക്കൂരയിലെ ഈയവും ഉള്‍പ്പെടെ നേരത്തെ മോഷ്ടാക്കള്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചരിത്രപ്രധാന്യമുള്ള വിലയേറിയ വസ്തുക്കള്‍ കൈക്കലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളിയുടെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതാണ് പുതിയ ട്രെന്‍ഡിന് പിന്നില്‍.