യു.കെ.വാര്‍ത്തകള്‍

എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കി ബാര്‍നെറ്റ് കൗണ്‍സില്‍

മൊബൈല്‍ ഫോണ്‍ കുട്ടികളില്‍ ദോഷമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കടുത്ത നടപടികളെടുത്തിരിക്കുകയാണ് ബാര്‍നെറ്റ് കൗണ്‍സില്‍. തങ്ങളുടെ കീഴിലെ എല്ലാ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. വടക്കന്‍ ലണ്ടനിലെ ബാര്‍നെറ്റ് കൗണ്‍സില്‍ ഫോണ്‍ വിലക്കുന്ന രാജ്യത്തെ ആദ്യ കൗണ്‍സിലായി മാറിയിരിക്കുകയാണ്.

സെപ്തംബര്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ ക്ലാസിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കും. അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ പുതിയ നിയമം അനുസരിക്കണം. 103 പ്രൈമറി സ്‌കൂളുകളും 23 സെക്കന്‍ഡറി സ്‌കൂളുകളുമാണ് ബാര്‍നെറ്റിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഫ്രീ ചൈല്‍ഡ് ഹുഡ് എന്ന ചാരിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വടക്കന്‍ ലണ്ടനിലെ ഈ ബറോയിലുള്ള രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് 14 വയസ്സുവരെ സ്മാര്‍ട്ട് ഫോണ്‍ നല്‍കരുതെന്നും 16 വയസ്സുവരെ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നുമുള്ള നിര്‍ദ്ദേശമുള്ള കത്തുകള്‍ അയയ്ക്കും.കുട്ടികളുടെ സുരക്ഷയ്ക്കായി സാധാരണ ഫോണ്‍ നല്‍കാനും നിര്‍ദ്ദേശിക്കും.

കേംബ്രിഡ്ജ്ഷയര്‍, പീറ്റേഴ്‌സ് ഫീല്‍ഡ്, ഹാംപ്ഷയര്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പ്രൈമറി സ്‌കൂളില്‍ ഇതു നിരോധിച്ചിട്ടുണ്ട്. കുട്ടികളിലെ സ്വഭാവമാറ്റം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ ശേഷമാണെന്നാണ് റിപ്പോര്‍ട്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions