യു.കെ.വാര്‍ത്തകള്‍

ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ സംഭവത്തില്‍ വിചാരണ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാഞ്ചസ്റ്റര്‍ മിന്‍സ്ഹാള്‍ ക്രൗണ്‍ കോര്‍ട്ടില്‍ പ്രതിയെ രണ്ടാം വട്ടവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിചാരണ തിയതി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 14 മുതല്‍ വിചാരണ തുടങ്ങും.

കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെ കേസുകളാണ് പ്രതിയ്‌ക്കെതിരെയുള്ളത്. മലയാളിയായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന അക്രമം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കുത്താനുണ്ടായ കാരണത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 11നാണ് ഓള്‍ഡാം മലയാളി നഴ്‌സ് 57-കാരി അച്ചാമ്മ ചെറിയാന് കുത്തേറ്റത്. നിലവില്‍ ആരോഗ്യനില പുരോഗമിച്ചിട്ടുണ്ട്. കോടതി നടപടികള്‍ അതിവേഗം നീങ്ങുകയാണ്. തുടര്‍ച്ചയായി ആറു ദിവസത്തോളം വിചാരണ നീളും. രണ്ടു കത്രികകള്‍ കൊണ്ടാണ് പ്രതി നഴ്‌സായ അച്ചാമ്മയുടെ കഴുത്തില്‍ കുത്തിയത്. യുകെയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം ഞെട്ടലായിരുന്നു ഈ കൊലപാതക ശ്രമം.

ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്. രാത്രി ഷിഫ്റ്റുകളില്‍ പതിവായി പോകേണ്ടി വന്നിരുന്ന നഴ്‌സിനെ ജോലിക്ക് പോകുമ്പോഴാണ് കാണാറുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു.

2007 മുതല്‍ ഇവിടെ താമസിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാനെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. അലക്‌സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്.

കോടതിയില്‍ ഹാജരാക്കിയ ഹേഗ് തന്റെ പേര് 'മുഹമ്മദ് റോമന്‍ ഹേഗ്' എന്നാണെന്ന് സ്വയം അറിയിച്ചു. ഫെബ്രുവരി 18ന് മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. ഈ സമയം വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് കോടതി ചെയ്തത്.

നഴ്‌സിന് കുത്തേറ്റ സംഭവത്തില്‍ നഴ്‌സുമാര്‍ എന്‍എച്ച്എസിന്റെ നട്ടെല്ലാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചത്.


നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഭയപ്പാടില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions