യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ മൂലം പരുക്കേല്‍ക്കുകയോ, ബന്ധു മരിക്കുകയോ ചെയ്‌തെന്ന് അവകാശപ്പെട്ട് 17,000 പേര്‍!


കോവിഡ് വാക്‌സിനുകള്‍ക്കു ദൂഷ്യ ഫലങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ലോക വ്യാപകമായി ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ബ്രിട്ടനില്‍ മാത്രം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മൂലം പരുക്കേല്‍ക്കുകയോ, പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 17,000 കടന്നതായാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്.

വാക്‌സിനുകള്‍ മൂലം അപകടം പറ്റിയവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രിമാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക വാക്‌സിന്‍ ഡാമേജ് പേയ്‌മെന്റ് സ്‌കീം പ്രകാരം കേവലം 194 പേര്‍ക്കാണ് ഇത് ലഭിച്ചത്.

എംആര്‍എന്‍എ വാക്‌സിനുകളുമായി ബന്ധപ്പെട്ട ഭയപ്പെടുത്തുന്ന സിന്‍ഡ്രോം കണ്ടെത്തിയ യേല്‍ യൂണിവേഴ്‌സിറ്റിയിലെ യുഎസ് ശാസ്ത്രജ്ഞരാണ് ഞെട്ടല്‍ സമ്മാനിക്കുന്നത്. ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ച ഫിസര്‍, മോഡേണ വാക്‌സിനുകള്‍ ഈ രീതിയില്‍ നിര്‍മ്മിച്ചവയാണ്.

ബ്രെയിന്‍ ഫോഗ്, തലചുറ്റല്‍, ചെവിയില്‍ തുടര്‍ച്ചയായുള്ള മൂളല്‍, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് 'പോസ്റ്റ്-വാക്‌സിനേഷന്‍ സിന്‍ഡ്രോമില്‍' ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില ആളുകളില്‍ സുപ്രധാനമായ ബയോളജിക്കല്‍ മാറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇമ്മ്യൂണ്‍ സെല്ലുകളിലെ മാറ്റങ്ങള്‍, രക്തത്തില്‍ കൊറോണാവൈറസ് പ്രോട്ടീനുകളുടെ സാന്നിധ്യം എന്നിവയാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നിലകൊള്ളുന്നത്.

കൂടാതെ അധികം ചലനമില്ലാതെ കിടന്നിരുന്ന എപ്സ്റ്റീന്‍ ബാര്‍ വൈറസുകളുടെ തിരിച്ചുവരവിനും ഈ അവസ്ഥ കാരണമാകുന്നുണ്ട്. പഠനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions