എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ നില പരിതാപകരമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ശമ്പളവര്‍ധനവും, പണപ്പെരുപ്പവും കൂടി അധിക ഫണ്ടിലെ നല്ലൊരു ശതമാനവും അപഹരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറയുന്നു.
പൊതുജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ ചികിത്സ തേടുന്നതില്‍ നിന്നും പലരും ആശങ്കയോടെ പിന്‍വാങ്ങുന്നുവെന്നതാണ് അവസ്ഥ. അഭിമാനമായിരുന്ന ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ ഗുരുതരമായ കാലതാമസം മൂലം ആശങ്കയായും, പാഴ്‌ചെലവുമെന്ന നിലയിലേക്കാണ് പരിഗണിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. വിശ്വാസം തകര്‍ന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് വിശദീകരിച്ച മുന്‍നിര ഡോക്ടര്‍മാരും, ചാരിറ്റികളും ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നു ആവശ്യപ്പെടുന്നു.
ലേബര്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസിനായി പണം ഒഴുക്കിയെന്ന് പറയുമ്പോഴും കാര്യമായ മെച്ചപ്പെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നികുതിദായകന്റെ പണത്തിന് അനുസരിച്ചുള്ള സേവനങ്ങള്‍ എന്‍എച്ച്എസ് ഓഫര്‍ ചെയ്യുന്നതായി പകുതിയില്‍ താഴെ ബ്രിട്ടീഷുകാര്‍ മാത്രമാണ് കരുതുന്നത്.
ജിപി, ആംബുലന്‍സ്, ഹോസ്പിറ്റല്‍ ബെഡ് എന്നിവയിലേക്ക് എത്താന്‍ ആളുകള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 25 ബില്ല്യണ്‍ പൗണ്ടാണ് ഹെല്‍ത്ത് കെയറിനായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അനുവദിച്ചത്. ശമ്പളവര്‍ധനവും, പണപ്പെരുപ്പവും അധിക ഫണ്ടിലെ നല്ലൊരു ശതമാനവും അപഹരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സമ്മതിച്ചിരുന്നു.