സൗത്താംപ്ടണ്‍ പാര്‍ക്കില്‍ വെച്ച് 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 43 കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നഗരത്തിലെ ഹൗണ്ട്വെല്‍ പാര്‍ക്കില്‍ വെച്ച് നിക്കോളാസ് ഫോര്‍മാന്‍ എന്ന വ്യക്തി ഈ ക്രൂരകൃത്യം ചെയ്തത്. സ്വന്തമായി സംരംഭം നടത്തുന്ന മരാശാരിയായ ഇയാള്‍ തന്റെ പുതിയ പ്രതിശ്രുത വധുവുമൊത്ത് ഡോര്‍സെറ്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് താമസം.
മൂന്ന് ബലാത്സംഗ കേസുകളും ഒരു പീഡന കേസും ചാര്‍ത്തപ്പെട്ട ഇയാളെ കഴിഞ്ഞ ദിവസം സൗത്താംപ്ടണ്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. പവര്‍ ബോട്ടിംഗിലും ഫിഷിംഗിലും ഏറെ താത്പര്യമുള്ള ഫോര്‍മാന്‍ നിരവധി ഫിറ്റ്‌നസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് ഇയാളുടെ സമൂഹമാധ്യമ പ്രൊഫൈല്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 17ന് അടുത്ത ഹിയറിംഗ് നടക്കുന്നതു വരെ ഇയാള്‍ പോസീസ് കസ്റ്റഡിയില്‍ തുടരും.