യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയില്‍; ബിഎംഡബ്ല്യു കോടികളുടെ നിക്ഷേപം ഉപേക്ഷിക്കുന്നു!

ലണ്ടന്‍: വ്യവസായ രംഗത്തെ അനിശ്ചിതത്വം മൂലം ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു യുകെയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ 600 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി തല്‍ക്കാലം നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ ബിഎംഡബ്ല്യുവിന്റെ മിനി ബ്രാന്‍ഡ് പൂര്‍ണ്ണമായും ഇലക്ട്രിക് ആകുമെന്നും 2026 ല്‍ ഓക്സ്ഫോര്‍ഡില്‍ ഉത്പാദനം ആരംഭിക്കുമെന്നുമായിരുന്നു രണ്ടു വര്‍ഷം മുന്നേ പ്രഖ്യാപിച്ചത്. എന്നാല്‍ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം പ്രശ്നങ്ങള്‍ കാരണം, പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്.

നിലവില്‍ ചൈനയിലെ പ്ലാന്റുകളില്‍ ബ്രിട്ടീഷ് ഐക്കണിന്റെ അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന പദ്ധതിയാണ് മുന്നോട്ടുപോകുന്നത്. ഓക്സ്ഫോര്‍ഡിലെ പ്ലാന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഉല്‍പ്പാദനത്തിനുള്ള സമയപരിധി പുനഃപരിശോധിക്കുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പദ്ധതിക്കായി മന്ത്രിമാരില്‍ നിന്ന് ലഭിച്ച 60 മില്യണ്‍ പൗണ്ട് ഗ്രാന്റ് സ്വീകരിക്കുകയും ചെയ്യില്ല.

ബ്രിട്ടനിലെ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, ഓക്സ്ഫോര്‍ഡില്‍ ബാറ്ററി-ഇലക്ട്രിക് മിനി ഉത്പാദനം പുനരാരംഭിക്കുന്നതിനുള്ള സമയം ബിഎംഡബ്ല്യു ഗ്രൂപ്പ് പുനഃപരിശോധിക്കുകയാണ്' എന്നാണ് ബിഎംഡബ്ല്യു വക്താവ് പറഞ്ഞത്. ഈ ചര്‍ച്ചയുടെ ഭാഗമായി, മുമ്പ് പ്രഖ്യാപിച്ച ഗ്രാന്റ് സ്വീകരിക്കേണ്ടതില്ലായെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗളിയിലെ പ്ലാന്റിലെ ഇലക്ട്രിക് വാഹന സംരംഭം ഓക്സ്ഫോര്‍ഡിലും സ്വിന്‍ഡണിലെ ഒരു ബോഡി-പ്രസ്സിംഗ് സൗകര്യത്തിലും ജോലി ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ആദ്യം വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ പെട്രോള്‍ മിനികള്‍ നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ് ബിഎംഡബ്ല്യു ഫാക്ടറിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുനരാരംഭിക്കുന്നത് വൈകിപ്പിക്കാനുള്ള ബിഎംഡബ്ല്യുവിന്റെ തീരുമാനം രാജ്യത്ത് പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളിലും ചെലവുകളിലും നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് കാര്‍ വിപണിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പ്രോത്സാഹനവും ഇളവുകളും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. മാത്രമല്ല ടാക്സ് കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം വാങ്ങലുകാര്‍ പിന്‍വലിയുകയാണ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions