ലണ്ടന്‍: യുകെ മലയാളികളെ തേടി ദുഃഖവാര്‍ത്ത. സ്ട്രോക്ക് സംഭവിച്ച് ചികിത്സയിലിരിക്കെ ലണ്ടന്‍ മലയാളി അന്തരിച്ചു. ലണ്ടന്‍ മലയാളി ഡെന്‍സില്‍ ലീന്‍(53) ആണ് നിര്യാതനായത്. സ്‌ട്രോക്ക് സംഭവിച്ച് ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഡെന്‍സിന്‍. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ശാരീരികാവസ്ഥാ കുറച്ച് ഭേദമായാല്‍ നാട്ടിലേക്ക് പോകാനിരിക്കവെയാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു ഡെന്‍സില്‍. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സില്‍, മക്കള്‍: അലീഷ്യ ഡെന്‍സില്‍, ഡിഫെഷ്യ ഡെന്‍സില്‍.