എന്‍എച്ച്എസിന്റെ പരിഷ്കാര നീക്കങ്ങള്‍ക്കിടെ നാടകീയമായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും രാജിവെച്ച് അമാന്‍ഡ പ്രിച്ചാര്‍ഡ്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നാടകീയമായി രാജി. ഹെല്‍ത്ത് സര്‍വ്വീസിനെ പരിഷ്‌കരിക്കുന്നതും, ഇവരുടെ ഭാവിയും സംബന്ധിച്ച് ചര്‍ച്ചകളില്‍ സംസാരിച്ചെന്നാണ് വിവരം.
മൂന്നര വര്‍ഷം മാത്രം നീണ്ട സേവനത്തിനൊടുവില്‍ സമ്മര്‍ദത്തിന് വഴങ്ങിയല്ല രാജിയെന്നാണ് ലേബര്‍ അനുകൂല മാധ്യമങ്ങളുടെ നിലപാട്. സ്വന്തം താല്‍പര്യ പ്രകാരമാണ് ഇവരുടെ രാജിയെന്ന് ഈ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
1948-ല്‍ എന്‍എച്ച്എസിനെ സൃഷ്ടിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിനെ വിധേയമാക്കാനുള്ള പദ്ധതികളാണ് വെസ് സ്ട്രീറ്റിഗും, കീര്‍ സ്റ്റാര്‍മറും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ രണ്ട് പ്രധാന ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റികളില്‍ നിന്നും അസാധാരണമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
പ്രിച്ചാര്‍ഡിന് പുറമെ ഡെപ്യൂട്ടി ജൂലിയന്‍ കെല്ലി, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ മികച്ചതല്ലെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റിയും പ്രിച്ചാര്‍ഡിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരോട് രാജിവെയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്ട്രീറ്റിംഗ് അവകാശപ്പെട്ടു.
എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരം പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് തൊഴിലുകളാണ് വെസ് സ്ട്രീറ്റിംഗ് ഇല്ലാതാക്കുകയെന്നാണ് വ്യക്തമാകുന്നത്.
ഇതിന്റെ ആദ്യപടിയാണ് ചീഫ് എക്‌സിക്യൂട്ടീവ് രാജിവെച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത മാസം എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് അമാന്‍ഡ പ്രിച്ചാര്‍ഡ് അപ്രതീക്ഷിതമായാണ് പ്രസ്താവിച്ചത്. ഇവരുടെ താല്‍ക്കാലിക പിന്‍ഗാമിയായി ജിം മാക്കി സ്ഥാനമേല്‍ക്കും. ന്യൂകാസില്‍ അപ്പോണ്‍ ടൈനിലെ അക്യൂട്ട് ഹോസ്പിറ്റല്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് മാക്കി.
എന്‍എച്ച്എസില്‍ മാറ്റത്തിനായി കൂടുതല്‍ നിയന്ത്രണം പിടിച്ചെടുക്കാനാണ് സ്ട്രീറ്റിംഗിന്റെ പദ്ധതി. വോട്ടര്‍മാര്‍ ഏറ്റവും ആശങ്കയോടെ കാണുന്ന എന്‍എച്ച്എസിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഈ നീക്കങ്ങള്‍ വേണമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നിലപാട്. 13,000 വരുന്ന ഓപ്പറേഷണല്‍ ജോലിക്കാര്‍ക്കിടയില്‍ വന്‍തോതില്‍ ആളെ ചുരുക്കാനാണ് ആദ്യ നടപടി.
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ ചേരുന്ന സ്‌പെഷ്യല്‍ ടീമുകള്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പദ്ധതികള്‍ വൈകിപ്പിക്കാനാണ് ഉപകരിക്കുന്നതെന്ന് ധാരണയുണ്ട്. അതിനാല്‍ ഈ ടീമുകള്‍ തത്വത്തില്‍ ഇല്ലാതാകും. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലാണ് തൊഴില്‍ നഷ്ടം അധികമായി നേരിടുകയെന്നാണ് കരുതുന്നത്.