ഇന്ത്യന്‍ വംശജന്‍ ഹൃദയാഘാതം മൂലം മരിച്ചതോടെ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഭാര്യ. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ 40 കാരന്‍ സുനില്‍ രസ്‌തോഗിക്കാണ് ജീവന്‍ നഷ്ടമായത്. ആംബുലന്‍സ് വിളിച്ച് കാത്തിരുന്നത് രണ്ടു മണിക്കൂര്‍ ആയിരുന്നു. ആശുപത്രിയിലെത്തിയിട്ടും അടിയന്തരമായി പരിഗണിച്ചില്ല, ഒടുവില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുനിലിന് ഗുരുതരമായ ലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രി അവഗണിച്ചു. ജനുവരി 3നാണ് ഇവര്‍ക്ക് മകന്‍ പിറന്നത്. മകന്റെ പേരിടല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായിരിക്കുകന്നത്. 14 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുമുണ്ട്. എമര്‍ജന്‍സി വിഭാഗത്തിന്റെയും ആരോഗ്യ മേഖലയുടേയും വീഴ്ചയാണ് തന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനെ നഷ്ടമാകാന്‍ കാരണമെന്ന് പ്രിയ പറയുന്നു. ഗോഫണ്ടില്‍ സഹായം തേടിയിട്ടുണ്ട് യുവതി.
കൊറോണര്‍ക്കും പേഷ്യന്‍ അഡൈ്വസിഡ് ആന്‍ഡ് ലിയാസണ്‍ സര്‍വീസിനും യുവതി പരാതി നല്‍കി. ഫെബ്രുവരി 17ന് പുലര്‍ച്ചെ ഛര്‍ദ്ദിയും നെഞ്ചില്‍ വിമ്മിഷ്ടവുമായി സുനില്‍ എണീറ്റത്. സിസേറിയന്‍ കഴിഞ്ഞ ഭാര്യയെ ബുദ്ധിമുട്ടിക്കാന്‍ ആദ്യം മടിച്ചു. പിന്നീട് സ്ഥിതി മോശമായതോടെ മെഡിക്കല്‍ സഹായം തേടി. 111 ല്‍ വിളിച്ചിട്ട് സഹായം കിട്ടിതായതോടെ 999 ല്‍ വിളിച്ചു. മൂന്നുതവണ വിളിച്ച ശേഷമാണ് സംസാരിക്കാനായത്. രണ്ടു മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലും അടിയന്തര വൈദ്യസഹായം നല്‍കിയില്ല. ശ്വസിക്കാന്‍ ബുദ്ധിമുട്ടേറിയപ്പോഴാണ് ഐസിയുവിലേക്ക് മാറ്റിയത്. വൈകാതെ മരണം സ്ഥിരീകരിച്ചു. തന്റെ നഷ്ടം വളരെ വലുതാണെന്നും പ്രിയ പറയുന്നു. കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഇവരുടെ കുടുംബവും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഉയര്‍ത്തുന്നത്.