നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ അന്തരിച്ച പുഷ്പ സിബിയുടെ പൊതുദര്‍ശനം മാര്‍ച്ച് രണ്ടിന് നടക്കും. ഞായറാഴ്ചവൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. ഫാ. ജോര്‍ജ് അരീകുഴിയുടെ കാര്‍മ്മികത്വത്തില്‍ നാലു മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദേവാലയത്തിലേക്ക് എത്തിച്ചേരണം. സംസ്‌കാരം പിന്നീട് കേരളത്തില്‍ വച്ചായിരിക്കും നടക്കുക. പുഷ്പയുടെ വേര്‍പാടില്‍ നോര്‍ത്ത് വെയില്‍സ് മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
കാന്‍സര്‍ ബാധിച്ചാണ് പുഷ്പ സിബ മരിച്ചത്. നോര്‍ത്ത് വെയില്‍സ് മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യയാണ്. കുറച്ചു കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു പുഷ്പ. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.
ദേവാലയത്തിന്റെ വിലാസം
St. Joseph Catholic Church, Colwyn Bay - LL29 7LG