ലണ്ടന്‍ : തലസ്ഥാന നഗരിയായ ലണ്ടനില്‍ 75 വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഇതേ തുടര്‍ന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 14, 16, 17 വയസ്സുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. ഇര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടയാള്‍ ബൊളീവിയന്‍ പൗരനാണെന്ന് സൂചനയുണ്ട്.
മൂന്ന് പേര്‍ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മെറ്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ വാലര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.