യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ശമ്പളക്കാര്യത്തില്‍ യുവാക്കളെ മറികടന്ന് യുവതികളുടെ മുന്നേറ്റം; ജെന്‍ഡര്‍ പേ ഗ്യാപ്പ് എതിര്‍ദിശയില്‍!

ലോകമെമ്പാടും സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന വിഷയമാണ് തുല്യ വേതനം. ഒരേ മേഖലയില്‍ ജോലി ചെയ്തിട്ടും സ്ത്രീയ്ക്ക് വേതനം കുറവാണെന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. എന്നാല്‍ യുകെയില്‍ ഈ പരാതികള്‍ ഇല്ലാതാകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആണ്‍കുട്ടികളെ അപേക്ഷിച്ച് കഠിനമായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ തലമുറ രൂപപ്പെട്ടതോടെ വരുമാനത്തിന്റെ കാര്യത്തില്‍ ചെറുപ്പക്കാരായ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ നേടുന്ന ശമ്പളം വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ദശകത്തിനിടെ ആദ്യമായാണ് ജെന്‍ഡര്‍ പേ ഗ്യാപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി മാറുന്നത്.

പുരുഷ സഹജീവനക്കാരെ അപേക്ഷിച്ച് ശരാശരി 2200 പൗണ്ട് അധികമാണ് സ്ത്രീകള്‍ നേടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. 'പ്രൈമറി സ്‌കൂളിലെ ആദ്യ ദിനം മുതല്‍ ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ദിവസം വരെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് പിന്നിലായി പോകുന്നുണ്ട്', സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആണ്‍കുട്ടികളെ അപേക്ഷിച്ച് പഠന വികാസം പെണ്‍കുട്ടികള്‍ നേരത്തെ കൈവരിക്കും. എ-ലെവല്‍ എത്തുന്നതോടെ ഒന്നര ഗ്രേഡ് വ്യത്യാസത്തില്‍ ഇവര്‍ മുന്നിലെത്തുകയും ചെയ്യും. യൂണിവേഴ്‌സിറ്റികളില്‍ മൂന്നില്‍ രണ്ട് പേരും പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടത്തിലും ആണ്‍കുട്ടികള്‍ പിന്നിലാകുന്നതായി 'ലോസ്റ്റ് ബോയ്‌സ്' റിപ്പോര്‍ട്ട് പറയുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions