യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായത് മലയാളി സമൂഹത്തിനു ആശങ്ക സൃഷ്ടിച്ചിരുന്നു. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകീട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞു മടങ്ങവേയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
ദമ്പതികളെ ബ്രിട്ടീഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമേ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവപ്പെട്ടു.
പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടേയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയായിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ ഒട്ടനവധി സഹൃദയര്‍ സഹായ വാഗ്ദാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ട്വിങ്കിള്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ്.