മഞ്ഞിനും തണുപ്പിനും പിന്നാലെ യുകെ ജനതയെ കാത്തിരിക്കുന്നത് ചൂടേറിയ കാലമായിരിക്കുമെന്ന് പ്രവചനം. ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
ഇന്ന് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുന്ന താപനില വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ 18 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വടക്കന്‍ മേഖലയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അതിനിടെ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. സവിശേഷമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക.