ബ്രിട്ടനില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റരുടെ എണ്ണം കുതിച്ചുയരുന്നു. ബ്രിട്ടനിലെ ഒരു മില്ല്യണോളം ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുന്നില്ലെന്നതാണ് അവസ്ഥ. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയാതിരിക്കുകയോ, ഒട്ടും തന്നെ സംസാരിക്കാന്‍ അറിയാത്ത അവസ്ഥയോ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന് പുറത്ത് ജനിച്ച 10 ശതമാനം പേര്‍ക്ക്, ഏകദേശം 932,208 ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷ അഡ്ജസ്റ്റ് ചെയ്യുന്നത് മുതല്‍ ഒട്ടും അറിയാത്ത അവസ്ഥയുണ്ട്. ഏകദേശം 794,332 പേര്‍ക്ക് (8.6%) ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 137,876 ആളുകള്‍ക്ക് (1.4%) ഇംഗ്ലീഷ് ഒട്ടും തന്നെ സംസാരിക്കാന്‍ കഴിയാത്തവരാണ്.
കുടിയേറ്റക്കാരായ 16 വയസ് കഴിഞ്ഞവരില്‍ പകുതിയ്ക്ക് മുകളില്‍ ആളുകള്‍ മാത്രമാണ് ഇംഗ്ലീഷ് തങ്ങളുടെ പ്രധാന ഭാഷയായി രേഖപ്പെടുത്തിയത്. 38.4 ശതമാനം പേര്‍ക്ക് ഈ ഭാഷ നന്നായി സംസാരിക്കാന്‍ കഴിയുമെന്നും വ്യക്തമായി. 2021 സെന്‍സസ് വിവരങ്ങള്‍ പ്രകാരം യുകെ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വെളിപ്പെടുത്തിയ കണക്കുകളാണ് ഇത്.
ഈ കണക്കുകളുടെ വെളിച്ചത്തില്‍ ലേബര്‍ ഇമിഗ്രേഷന്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആവശ്യപ്പെട്ടു. 2022 മധ്യത്തില്‍ ഇംഗ്ലണ്ടിന്റെ ജനസംഖ്യ 67.6 മില്ല്യണായിരുന്നു. 2032 മധ്യത്തോടെ ഇത് 72.5 മില്ല്യണിലേക്ക് വര്‍ദ്ധിക്കുമെന്നും ഒഎന്‍എസ് കണക്കുകള്‍ പ്രവചിക്കുന്നു.
അനധികൃത കൂടിയേറ്റവും ആശ്രിത വിസയും മൂലം എത്തുന്നവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. ഇംഗ്ലീഷ് പരിജ്ഞാനം കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നു.