ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ നാലു സ്‌കൂളുകളിലും ലീഡര്‍മാര്‍ക്ക് മോശം അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി.
സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും ശാരീരിക ഉപദ്രവവും വരെ ഉണ്ടായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു.
അധിക്ഷേപം കൂടിയതോടെ സ്‌കൂളുകളുടെ സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവന്നതായി ലീഡര്‍മാര്‍ പലരും തുറന്നു പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ മുഖേന അധിക്ഷേപിക്കല്‍, അസഭ്യം പറയല്‍, വംശീയത ഉള്‍പ്പെടെ നേരിടേണ്ടിവന്നു. പത്തില്‍ ഒരാള്‍ക്ക് ശാരീരിക അക്രമവും നേരിട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശ്‌നങ്ങള്‍ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു. പത്തില്‍ ഒരാള്‍ക്ക് വീതം ശാരീരിക അക്രമങ്ങള്‍ നേരിടേണ്ടിവന്നു. വനിതകളായ സ്‌കൂള്‍ ലീഡര്‍മാരും ഇരയായി. വഴക്കും ഭീഷണിയും പീഡനവുമെല്ലാം നേരിടുന്നുണ്ടെന്നാണ് സര്‍വ്വേയിലെ വെളിപ്പെടുത്തല്‍.