തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവര്‍ കരാറുകള്‍ നിരോധിച്ചതോടെ എജന്‍സി വര്‍ക്കര്‍മാര്‍ക്കും പ്രതിവാരം മിനിമം വര്‍ക്കിംഗ് അവേഴ്സ് ഉറപ്പാക്കാന്‍ ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്‌മെന്റ് ബില്‍. ഈ നിയമ പ്രകാരം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും തൊഴിലുടമകള്‍ പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ ഉറപ്പു നല്‍കേണ്ടതുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സീറോ അവര്‍ കരാറിലുള്ള ഏജന്‍സി വര്‍ക്കര്‍മാരുടെ ജോലി സമയം, ഹ്രസ്വകാല അറിയിപ്പ് വഴി മാറ്റുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം ലഭിക്കും.
തങ്ങള്‍ ഭരണത്തിലേറിയാല്‍ സീറോ അവര്‍ കരാറുകള്‍ ഇല്ലാതെയാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ 12 ആഴ്ചക്കാലത്തെ റെഫറന്‍സി പിരീഡിനെ അടിസ്ഥാനമാക്കിയാണോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല എന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.