യു.കെ.വാര്‍ത്തകള്‍

60 ലേറെ സ്ത്രീകളെ പീഡിപ്പിച്ച ചൈനീസ് വിദ്യാര്‍ത്ഥി യുകെയില്‍ അറസ്റ്റില്‍; പീഡന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി

യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ത്ഥി പീഡന പരമ്പര കേസില്‍ അറസ്റ്റില്‍. ലഹരി നല്‍കിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. യുകെയിലും ചൈനയിലുമാണ് 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019നും 2023നും ഇടയില്‍ ലണ്ടനില്‍ മൂന്നു യുവതികളേയും ചൈനയില്‍ ഏഴു പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റങ്ങള്‍ തെളിഞ്ഞു. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളേയും തിരിച്ചറിയാന്‍ പൊലീസിന് ആയില്ല. ഇതുവരെ പത്തില്‍ രണ്ടുപേരെ മാത്രമാണ് വിചാരണയുടെ ഭാഗമായി കണ്ടെത്താനായത്.

പല സ്ത്രീകളേയും മദ്യപിച്ച് ബോധം കെടുത്തിയ നിലയിലാണ് പീഡിപ്പിച്ചിട്ടുള്ളത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ സുവിന്റെ ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളും ഒളിക്യാമറയും കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളെ ബോധമില്ലാതെ കാണുന്നത് തനിക്കിഷ്ടമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. പൊലീസ് 1277 വീഡിയോകളിലായി 700000 ല്‍ പരം ഫയലുകള്‍ പരിശോധിച്ചു. പ്രതിയുടെ വാര്‍ഡ്രോബില്‍ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തി.

ചൈനയില്‍ നിന്നും പിഎച്ച്ഡിക്കായി എത്തിയ വിദ്യാര്‍ത്ഥി നടത്തിയ ബലാത്സംഗങ്ങളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യം കണ്ടതില്‍ വെച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ചെയ്ത ലൈംഗിക കുറ്റവാളിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇയാളുടെ അക്രമങ്ങള്‍ക്ക് ഇരയായവര്‍ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ കേസുകളില്‍ ഒന്‍പത് പേരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സോവ് ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ക്ക് പുറമെ സ്ത്രീകളുടെ വസ്തുവകകള്‍ ഒരു ട്രോഫി ബോക്‌സായി സൂക്ഷിക്കുകയും ചെയ്‌തെന്ന് ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി

സമീപകാലത്തെ ബലാത്സംഗ കുറ്റകൃത്യങ്ങളില്‍ വെച്ച് ഏറ്റവും ഭയപ്പെടേണ്ട കുറ്റവാളിയെന്നാണ് പോലീസ് സോവിനെ കണക്കാക്കുന്നത്. യുകെയില്‍ 25-ലേറെ സ്ത്രീകളും, ചൈനയില്‍ 25 സ്ത്രീകളും അക്രമത്തിന് ഇരയായെന്ന് ഇയാളുടെ കൈയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions