നോറോവൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വൈറസ് കൈമാറുന്നത് സമ്മര്‍ദം ഉയര്‍ത്തുന്നു. അതിനാല്‍ വൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ രണ്ട് ദിവസം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ ചീഫ്. എന്‍എച്ച്എസ് വിന്ററിലെ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസിന്റെ രണ്ടാം വരവ് നേരിടുന്നതിനിടെയാണ് രോഗികള്‍ ആശുപത്രികള്‍ എത്തുന്നത് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ കോവിഡ്-19 കേസുകളും, ഫ്‌ളൂ, കുട്ടികള്‍ക്കിടയിലെ ഗുരുതര ശ്വാസകോശ ഇന്‍ഫെക്ഷനായ ആര്‍എസ്‌വി എന്നിവയും ഉയര്‍ന്ന തോതില്‍ തുടരുകയാണ്. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് മേധാവിയുടെ ഇടപെടല്‍. വൈറസുകള്‍ ആശുപത്രിയില്‍ വ്യാപിക്കുന്നത് മൂലം കഴിഞ്ഞ ആഴ്ച മാത്രം രോഗബാധിതരായ 50,000-ലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഓഫെടുക്കേണ്ടതായി വന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% അധികം വരുന്ന ഈ കണക്കുകള്‍ ഹെല്‍ത്ത് സര്‍വ്വീസിലെ സമ്മര്‍ദം അധികരിപ്പിക്കുന്നതാണ്.
സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് കൊണ്ട് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. വേനല്‍ കാലാവസ്ഥ മെച്ചപ്പെട്ടിട്ടും ഹെല്‍ത്ത് സര്‍വ്വീസിലെ 'വിന്റര്‍ സമ്മര്‍ദം' അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'നോറോവൈറസ് വ്യാപനം തടയാന്‍ കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകാന്‍ ഓര്‍മ്മിക്കണം. രോഗം പിടിപെട്ടാല്‍ രണ്ട് ദിവസത്തേക്കെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്നത് നിര്‍ത്തിവെയ്ക്കണം, പ്രൊഫ പോവിസ് നിര്‍ദ്ദേശിച്ചു. മനംപുരട്ടല്‍, ശര്‍ദ്ദില്‍, വയറ്റിളക്കം, വയറുവേദന എന്നിവയാണ് നോറോവൈറസ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളും ഉണ്ടാകും. കഴിഞ്ഞ ആഴ്ച ആശുപത്രികളില്‍ നോറോവൈറസ് ബാധിച്ച് പ്രതിദിനം 1094 രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുമ്പോഴാണ് രോഗ ഭീഷണിയും.