സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നൂറോളം സ്‌കൂളുകളെ പൂട്ടിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫീസിനു മുകളില്‍ 10 ശതമാനം നികുതി ചുമത്തുന്നത് സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സമ്മര്‍ദ്ദത്തിന് കാരണമാക്കുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. ട്രഷറി മിനിസ്റ്റര്‍ ടോര്‍സ്‌റ്റെന്‍ ബെല്‍ ആണ് നികുതിയുടെ ആഘാതം മൂലം സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നത്.
പുതിയ നയത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. വാറ്റാണ് ഇതിന് കാരണം.
മന്ത്രിയുടെ തുറന്നുപറച്ചിലില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. പ്രതിസന്ധികള്‍ മൂലം 286 സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് ബര്‍സാര്‍സ് അസോസിയേഷന്‍ പറയുന്നത്. അതായത് ബ്രിട്ടനിലെ മൊത്തം സ്വകാര്യ സ്‌കൂളുകളുടെ 11 ശതമാനം അടച്ചുപൂട്ടേണ്ടിവരുമെന്ന് ചുരുക്കം. ഈ വര്‍ഷം ആദ്യം മുതലാണ് സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്തിയത്. ഇനി ബിസിനസ് റേറ്റ്് ഇളവും ഇല്ലാതാകുന്നതോടെ സ്‌കൂളുകള്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.