ലണ്ടന്‍: ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങിയ സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം 13ന് (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക.
രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക.
നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.