യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി വിവിധതരം മോര്‍ട്ട്ഗേജ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും റിമോര്‍ട്ട്ഗേജ് ആഗ്രഹിക്കുന്നവര്‍ക്കും ഉപയുക്തമായ സേവനങ്ങള്‍ ആണ് ഹാലിഫാക്സ് നല്‍കുന്നത്.
ഹാലിഫാക്സ് വീടുകള്‍ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗ്രീന്‍ ലിവിംഗ് റിവാര്‍ഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകില്‍ 2000 പൗണ്ട് അതുമല്ലെങ്കില്‍ വീട് കൂടുതല്‍ എനര്‍ജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോര്‍ട്ട് ഗേജുകള്‍ക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങള്‍ ഹാലിഫാക്സ് നല്‍കുന്നത്.
കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകള്‍ ആരംഭിച്ചത്. പുതിയ വായ്പയെടുക്കുന്നവര്‍ക്കും നേരത്തെ ഹാലി ഫാക്സിന്റെ കറന്‍ഡ് അക്കൗണ്ട് ഉള്ള ഏതൊരു മോര്‍ട്ട്ഗേജ് ഉപഭോക്താവിനും അവരുടെ വീട് മെച്ചപ്പെടുത്താനുള്ള ഒരു നല്ല ആനുകൂല്യമാണിത്. ഉപഭോക്താക്കള്‍ അവരുടെ മോര്‍ട്ട്ഗേജ് അപേക്ഷ പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രീന്‍ ലിവിംഗ് റിവാര്‍ഡ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് ഹാലി ഫാക്സിന്റെ വക്താവ് പറഞ്ഞു. നെറ്റ് സീറോയിലേക്കുള്ള യാത്രയില്‍, ഊഷ്മളവും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതുമായ വീടുകളില്‍ താമസിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്ന് ഹാലിഫാക്സിലെ മോര്‍ട്ട്ഗേജ് ഡയറക്ടര്‍ ആന്‍ഡ്രൂ പറഞ്ഞു.