യു.കെ.വാര്‍ത്തകള്‍

ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ള മേഗന്റെ ഷോയ്‌ക്കെതിരേ കടുത്ത വിമര്‍ശനം

ലണ്ടന്‍: രാജപദവികളെല്ലാം ഉപേക്ഷിച്ച് ഹാരി രാജകുമാരനൊപ്പം അമേരിക്കയില്‍ കഴിയുന്ന മേഗന്‍ മാര്‍ക്കിള്‍ എന്നും വിവാദത്തിന്റെ സഹയാത്രികയാണ്. മുമ്പ് രാജകുടുംബത്തെ പറ്റി മേഗന്‍ പറഞ്ഞ കാര്യങ്ങളും ഹാരി പങ്കുവച്ച അനുഭവങ്ങളുമൊക്കെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത, മേഗന്‍ മാര്‍ക്കിളിന്റെ പുതിയ ഷോ 'വിത്ത് ലവ് മേഗനും' വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. 8 എപിസോഡുകളായി മാര്‍ച്ച് 4ന് റിലീസ് ചെയ്ത ഈ ലൈഫ്സ്‌റ്റൈല്‍ ടെലിവിഷന്‍ പരമ്പര കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

മേഗന്റെ ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ളതാണ് ഷോ. വീട്ടില്‍ വിരുന്നുകാര്‍ക്കായി മേഗന്‍ നടത്തുന്ന തയ്യാറെടുപ്പുകളും ജീവിതത്തെ കുറിച്ചുള്ള മേഗന്റെ കാഴ്ചപ്പാടുകളുമൊക്കെ ഷോയിലൂടെ വിവരിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മോണ്ടെസീറ്റോയില്‍ ഹാരിക്കും കുട്ടികള്‍ക്കുമൊപ്പം അത്യാഡംബര വസതിയിലാണ് മേഗന്‍ താമസിക്കുന്നത്. സുരക്ഷാകാരണങ്ങളാല്‍ ഈ വീട് ഒഴിവാക്കി, ഇവിടെ തന്നെയുള്ള ഒരു ഫാം ഹൗസിലാണ് ഷോയുടെ ചിത്രീകരണം. ഇംഗ്ലീഷ് കോട്ടേജും ചെറിയ പച്ചക്കറിത്തോട്ടവുമൊക്കെയായി ഏസ്തെറ്റിക്കലി പ്ലീസിംഗ് ആയ സെറ്റ് അപ്പ് ആണ് ഷോയുടേത്. എന്നാല്‍ ഇത്രയൊക്കെ ഉണ്ടെങ്കിലും ഷോയുടെ കണ്ടന്റ് ആളുകള്‍ക്ക് തീരെ രസിച്ചിട്ടില്ലെന്നാണ് റിവ്യൂകളിലൂടെ വ്യക്തമാകുക. ഷോയില്‍ മേഗന്‍ തീരെ റിയലിസ്റ്റിക് അല്ലെന്നും ഇത്രയും നാള്‍ മേഗന്‍ പുറത്ത് കാണിച്ചിരുന്നത് വ്യാജ വ്യക്തിത്വമാണെന്നുമാണ് പ്രധാന വിമര്‍ശനം. താന്‍ ആരൊക്കെയോ ആണെന്നുള്ള ഭാവത്തില്‍, ലോജിക്കില്ലാത്ത എന്തൊക്കെയോ മേഗന്‍ കാണിച്ചുകൂട്ടുകയാണെന്നാണ് പ്രേഷകര്‍ പറയുന്നത്. മേഗന്റെ പാചകപരീക്ഷണങ്ങളും അതിഥികളുമൊത്തുള്ള ക്യാന്‍ഡില്‍ മേക്കിംഗും ചെടികള്‍ക്ക് വെള്ളം നനയ്ക്കലുമൊക്കെയായി വളരെ ബേസിക് ആയ കണ്ടന്റ് വലിയ സംഭവമാക്കി ചിത്രീകരിച്ചിരിക്കുകയാണെന്നും വിമര്‍ശനമുണ്ട്.

ഇതിനിടെ പ്രേഷകരെ ഞെട്ടിച്ച് മറ്റൊരു വലിയ വെളിപ്പെടുത്തലും നടത്തുന്നുണ്ട് മേഗന്‍. സീരിസിന്റെ രണ്ടാമത്തെ എപ്പിസോഡിലാണിത്. മേഗന്റെ സുഹൃത്തായ മിന്‍ഡി കാലിംഗ് ഈ എപ്പിസോഡില്‍ അവതാരകയായി എത്തുന്നുണ്ട്. കുക്കിംഗിനിടെ മിന്‍ഡിയോട് സംസാരിച്ച് വളരെ കാഷ്വലായ രീതിയിലാണ് ചിലപ്പോഴൊക്കെ ഷോ മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് തന്നെ മിന്‍ഡി നിരന്തരം മേഗന്‍ മാര്‍ക്കിള്‍ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ മേഗന്‍ അസ്വസ്ഥയായി. തുടര്‍ന്ന് താനിപ്പോള്‍ സസെക്സ് ആണെന്ന് മിന്‍ഡിയെ മേഗന്‍ തിരുത്തി.

രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞെങ്കിലും ഊഴമനുസിച്ച് കിരീടാവകാശികളില്‍ അഞ്ചാമനാണ് ഹാരി. 2018ല്‍ വിവാഹത്തിന് പിന്നാലെ എലിസബത്ത് രാജ്ഞി, 'ദി ഡ്യൂക്ക് ഓഫ് സസെക്സ്' പദവി ഹാരിക്ക് സമ്മാനിച്ചിരുന്നു. രാജരീതി പ്രകാരം സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുള്ള സസെക്സിലെ പ്രഭുവാണ് ഹാരി. കൊട്ടാരം വിട്ടെങ്കിലും രാജരേഖകളില്‍ 'ദി ഡ്യൂക് ഓഫ് സസെക്സ്' എന്നാണ് ഹാരിയുടെ ടൈറ്റില്‍. ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ ഹാരിക്ക് ഈ ടൈറ്റില്‍ ഉപയോഗിക്കുകയും ചെയ്യാം. ഹാരി 'ഡ്യൂക്ക് ഓഫ് സസെക്സ്' ആകുമ്പോള്‍ 'ഡച്ചസ് ഓഫ്സ് സസെക്സ്' ആണ് മേഗന്‍. ഹാരി ഡ്യൂക്ക് ടൈറ്റില്‍ അങ്ങനെ ഉപയോഗിക്കാറില്ലെങ്കിലും മേഗന്‍ തന്റെ രാജപദവി ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നാണ് സീരിസ് കാണുന്ന ആര്‍ക്കും തോന്നുക. താനൊരു സസെക്സ് ആയതില്‍ അഭിമാനിക്കുകയാണ് മേഗന്‍ എന്നും ഇത് ഒരു വിരോധാഭാസമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ കുട്ടികളുടെ പേരിനൊപ്പം താന്‍ ഷെയര്‍ ചെയ്യുന്ന പേരാണതെന്നാണ് മേഗന്‍ ഷോയില്‍ പറയുന്നത്. കുട്ടികളുമായി തന്നെ കണക്ട് ചെയ്യുന്ന ആ ടൈറ്റില്‍ ഭയങ്കര സ്പെഷ്യലാണെന്നും മേഗന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം പ്രോസസ് ചെയ്യാന്‍ കഴിയാതെ ഒരു നിമിഷം മിന്‍ഡി സ്തബ്ധയായി നില്‍ക്കുന്നത് സ്‌ക്രീനില്‍ വ്യക്തമായി കാണാം. പക്ഷേ മേഗനുമായി കുറച്ച് നല്ല സമയം ചെലവഴിക്കാന്‍ കഴിഞ്ഞു എന്നും തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും മേഗന്‍ പങ്കുവയ്ക്കുന്നത് കാണാന്‍ രസകരമായിരുന്നുവെന്നുമായിരുന്നു മിന്‍ഡിയുടെ പ്രതികരണം.

ഇടയ്ക്ക് കൊട്ടാരത്തിലെ രീതികളെ ഷോയില്‍ മേഗന്‍ കളിയാക്കുന്നുമുണ്ട്. ഷോയില്‍ ഹാരി കടന്നുവന്നപ്പോളായിരുന്നു ഇത്. കൊട്ടാരത്തിലെ മറ്റ് അംഗങ്ങളെ വണങ്ങുന്ന രീതി മേഗന്‍ തമാശ രൂപേണ അവതരിപ്പിക്കുമ്പോള്‍, ചെറുതായൊന്ന് ചിരിച്ച് ആ രംഗം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട് ഷോയില്‍ ഹാരി. കൊട്ടാരം വിട്ടെങ്കിലും സ്വന്തം വീട്ടുകാരെ പരിഹസിക്കുന്നത് ഹാരിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് നിന്ന് വായിച്ചെടുക്കാം എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് വിമര്‍ശകര്‍. എന്തൊക്കെയായാലും ഷോ ഹിറ്റ് ആയില്ലെന്ന് മാത്രമല്ല, രൂക്ഷവിമര്‍ശനങ്ങള്‍ ധാരാളം വാങ്ങിക്കൂട്ടുകയും ചെയ്തു. ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസ് അഥവാ ഐഎംഡിബി 10ല്‍ 2.6 ആണ് ഷോയ്ക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ്. റോട്ടന്‍ ടൊമേറ്റോസിന്റേത് 28ശതമാനവും..

അതേസമയം, വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും 'വിത്ത് ലൗ മേഗന്റെ' രണ്ടാം സീസണ്‍ അണിയറയില്‍ ഒരുങ്ങുകയുമാണ്. മേഗന്‍ തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒന്നാം സീസണിന്റെ ഒന്നാം എപിസോഡ് തന്നെ കണ്ടുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, അപ്പോഴാണ് രണ്ടാം സീസണിന്റെ വരവ് എന്നാണ് ആളുകളുടെ പരിഹാസം ഇത് രണ്ടാം തവണയാണ് മേഗനെ കേന്ദ്രീകരിച്ച് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കുന്നത്. 2022ലിറങ്ങിയ 'ഹാരി ആന്‍ഡ് മേഗന്‍' വലിയ ഹിറ്റ് ആയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയിറങ്ങിയ 'ഹാര്‍ട്ട് ഓഫ് ഇന്‍വിക്ടസും' 'പോളോയും' കനത്ത പരാജയമേറ്റു വാങ്ങി. മേഗനുമായി 100 മില്യണ്‍ ഡോളറിന്റെ ഡീല്‍ ആണ് നെറ്റ്ഫ്ളിക്സിനുള്ളത്. 'വിത്ത് ലൗ മേഗനോടെ' ഈ കരാര്‍ പൂര്‍ത്തിയായതായാണ് വിവരം.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions