അസിസ്റ്റഡ് ഡൈയിംഗ് അപേക്ഷകള്‍ അംഗീകരിക്കേണ്ടത് ഹൈക്കോടതി ജഡ്ജി ആയിരിക്കണമെന്ന നിബന്ധന ബില്‍ പരിഗണിക്കുന്ന എംപിമാരുടെ കമ്മിറ്റി ഒഴിവാക്കി. ലോകത്തിലെ ഏറ്റവും കര്‍ശനമായ നിയമനിര്‍മ്മാണമായി ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഈ വ്യവസ്ഥയെ ഒരു സുരക്ഷാ മാര്‍ഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീതിന്യായ മന്ത്രാലയവും മുതിര്‍ന്ന ജഡ്ജിമാരും കോടതികളില്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു.
ബില്‍ കൊണ്ടുവരുന്ന ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍, ഹൈക്കോടതി ജഡ്ജിമാരുടെ പങ്ക് മാറ്റി അപേക്ഷകള്‍ പരിശോധിക്കുന്നതിന് മുതിര്‍ന്ന നിയമജ്ഞന്‍, ഒരു മനോരോഗവിദഗ്ദ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവരെ ഉള്‍പ്പെടുത്തി മൂന്ന് പേരടങ്ങുന്ന ഒരു പാനല്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കമ്മിറ്റി ആ വിശദാംശങ്ങള്‍ പിന്നീടുള്ള ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബില്‍ കമ്മിറ്റി ഹൈക്കോടതി ജഡ്ജിയുടെ പങ്ക് ഉപേക്ഷിക്കുന്നതിനെ അനുകൂലിച്ച് ഏഴിനെതിരെ 15 പേര്‍ വോട്ട് ചെയ്തപ്പോള്‍, ഈ മാറ്റം നിയമത്തെ "കൂടുതല്‍ ശക്തമാക്കും" എന്ന് ലീഡ്ബീറ്റര്‍ പറഞ്ഞു.
'ഇത് അസിസ്റ്റഡ് ഡൈയിംഗിനുള്ള നിലവിലെ നിരോധനത്തേക്കാള്‍ വളരെ സുരക്ഷിതമാണ്, ഇത് മാരകരോഗികളെയും അവരുടെ കുടുംബങ്ങളെയും അത്തരം സംരക്ഷണങ്ങളില്ലാതെ വിടുന്നു,' അവര്‍ പറഞ്ഞു.
'രണ്ടാം വായനയില്‍ അവര്‍ എങ്ങനെ വോട്ട് ചെയ്തു എന്നത് പരിഗണിക്കാതെ, കമ്മിറ്റിയിലുടനീളമുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരു കമ്മീഷണറും ഒരു മള്‍ട്ടി-ഡിസിപ്ലിനറി പാനലും എന്ന നിര്‍ദ്ദേശത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് പ്രോത്സാഹിപ്പിച്ചു.
ബില്ലിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ എന്തുതന്നെയായാലും, മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്നതിന് ഒരു പൊതു പ്രതിബദ്ധതയുണ്ടെന്ന് ഇത് അറിയിക്കുന്നു. അതിനര്‍ത്ഥം ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു എന്നാണ് എന്ന് അവര്‍ വ്യക്തമാക്കി
എന്നിരുന്നാലും, ഹൈക്കോടതിയുടെ മേല്‍നോട്ടം റദ്ദാക്കുന്നത് ബില്ലിന്റെ വക്താക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതാണെന്നും ദുര്‍ബലര്‍ക്കുള്ള സംരക്ഷണങ്ങളെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുന്നുവെന്നും ഈ മുഴുവന്‍ പ്രക്രിയയും എത്രത്തോളം ക്രമരഹിതമായി മാറിയിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അവരുടെ 26 സഹ ലേബര്‍ എംപിമാരുടെ ഒരു സംഘം മുന്നറിയിപ്പ് നല്‍കി.
രണ്ടാം വായനയില്‍ ബില്ലിനെതിരെ വോട്ട് ചെയ്ത എംപിമാരില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ട സംഘം ഒരു പ്രസ്താവനയില്‍ പറഞ്ഞത് : "ഇത് ജുഡീഷ്യല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നില്ല, പകരം ഉത്തരവാദിത്തമില്ലാത്ത ഒരു കുഴപ്പം സൃഷ്ടിക്കുന്നു, കൂടാതെ നിര്‍ദ്ദേശിക്കപ്പെടുന്നതിനെ തെറ്റായി പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നു എന്നാണ്.
2015 ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് ഇതു നിരസിക്കപ്പെട്ടു. എന്നാല്‍ ദയാവധം പലരാജ്യങ്ങളിലും നടപ്പിലുള്ളതിനാല്‍ ബില്ലിലെ എംപിമാരുടെ തീരുമാനം നിര്‍ണ്ണായകമാകും.
നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്.
നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് 'മരിക്കാനുള്ള അവകാശം' സമ്മാനിക്കപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ട്. പ്രത്യേകിച്ച് വിശ്വാസസംബന്ധമായ വീക്ഷണത്തില്‍ ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധം കൂടിയാണ്. മുന്‍പ് കോമണ്‍സില്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് മാസം കൊണ്ടാണ് ഇത് പരിശോധിക്കപ്പെട്ടത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നാല് മാസത്തോളം ബില്‍ അളന്നുമുറിച്ച് പരിശോധിക്കാനും അവസരം കിട്ടിയിരുന്നു.
പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഒരു തരത്തിലുള്ള സേവനവും ലഭിക്കാതെ 100,000 പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ മരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ വരുന്നതോടെ പലരും ആത്മഹത്യ വരിച്ച് അഭിമാനം കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുമെന്ന വാദവും ഉയരുന്നുണ്ട്.