യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ വിദേശ കെയര്‍ വര്‍ക്കര്‍ ചൂഷണങ്ങള്‍ നേരിടുന്നതിനിടെ കെയര്‍ വിസയില്‍ ഉള്‍പ്പെടെ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഹോം ഓഫീസ്. ഏപ്രില്‍ 9 മുതല്‍ വിദേശത്ത് നിന്നും പുതിയ കെയര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കെയര്‍ പ്രൊവൈഡര്‍മാര്‍ ഇംഗ്ലണ്ടില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കുന്ന ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി തെളിക്കണമെന്നാണ് പുതിയ നിബന്ധന.

ഇതുവഴി യുകെയിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ഒരു കരിയര്‍ ലക്ഷ്യമിട്ട് എത്തിയവര്‍ക്ക് ഇത് തുടരാനും, വിദേശ റിക്രൂട്ട്‌മെന്റിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, പ്ലാന്‍ ഫോര്‍ ചേഞ്ച് വഴി ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ ശക്തി വീണ്ടെടുക്കാനുമാണ് ലക്ഷ്യമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കുന്നു.

നിലവിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ലൈസന്‍സ് നഷ്ടമാകുമ്പോള്‍ പുതിയ സ്‌പോണ്‍സറെ ലഭിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടുന്ന ദുരവസ്ഥ നേരിടുന്നുണ്ട്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താന്‍ ഈ പുതിയ മാറ്റം വഴിയൊരുക്കും. ഇതുകൂടാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ ചുരുങ്ങിയ ശമ്പളം വര്‍ദ്ധിപ്പിക്കാനും ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 23,200 പൗണ്ടില്‍ നിന്നും 25,000 പൗണ്ടിലേക്കാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്. അതായത് മണിക്കൂറില്‍ 12.82 പൗണ്ടാണ് വരുമാനം ലഭിക്കുക.

'സോഷ്യല്‍ കെയറില്‍ അന്താരാഷ്ട്ര ജോലിക്കാര്‍ സുപ്രധാന റോള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ഓരോ ദിവസവും രാജ്യത്തിന്റെ പല ഭാഗത്തായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പരിചരിക്കുന്ന അവര്‍ക്ക് ഏറെ മൂല്യം കല്‍പ്പിക്കുന്നു', കെയര്‍ മന്ത്രി സ്റ്റീഫന്‍ കിനോക്ക് പറഞ്ഞു. യുകെയിലെത്തിയ വിദേശ ജോലിക്കാരെ ചൂഷണങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനൊപ്പം അവര്‍ക്ക് അര്‍ഹമായ മറ്റൊരു ജോലി സോഷ്യല്‍ കെയര്‍ മേഖലയില്‍ ഉറപ്പ് നല്‍കാന്‍ ഈ മാറ്റം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനൊപ്പം ഷോര്‍ട്ട് ടേം സ്റ്റുഡന്റ് റൂട്ടിലും ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. യുകെയില്‍ 6 മുതല്‍ 11 മാസങ്ങള്‍ വരെയുള്ള ഇംഗ്ലീഷ് ഭാഷ കോഴ്‌സുകള്‍ക്കുള്ള വിസ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പഠിക്കാന്‍ ഉദ്ദേശമില്ലാതെ, യുകെ വിട്ടുപോകാന്‍ തയ്യാറല്ലാത്തവര്‍ ഈ വഴി വിനിയോഗിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥമല്ലെന്ന് തോന്നുന്ന വിസാ ആപ്ലിക്കേഷനുകള്‍ തള്ളാന്‍ കേസ് വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions