യു.കെ.വാര്‍ത്തകള്‍

മിനി ബജറ്റില്‍ മധ്യവര്‍ഗത്തിനു ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി ദുരിതം

മധ്യവര്‍ഗക്കാരില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുത്ത് പണം കൊയ്ത് ചാന്‍സലര്‍. ചരിത്രത്തില്‍ ആദ്യമായി അഞ്ച് മില്ല്യണിലേറെ നികുതിദായകരാണ് ഉയര്‍ന്ന റേറ്റിലേക്ക് എടുത്തെറിയപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 680,000 പേരാണ് അധികമായി 40 ശതമാനം നികുതി ബ്രാക്കറ്റിലേക്ക് എത്തപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ഈ മാസം അവതരിപ്പിക്കുന്ന മിനി ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരുമാനത്തിന്മേലുള്ള നികുതി പരിധി മരവിപ്പിച്ചത് നീട്ടുമെന്നും ആശങ്കയുണ്ട്. കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാകുമെങ്കിലും ആറ് ലക്ഷത്തോളം പേര്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റുകളിലേക്ക് എത്തപ്പെടുമെന്നതാണ് ദുരവസ്ഥ.

ഇത്തരമൊരു നീക്കം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭാരം സമ്മാനിക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2028 ആഖുന്നതോടെ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവരുടെ എണ്ണം ഒന്‍പത് മില്ല്യണില്‍ എത്തുമെന്നാണ് കണക്ക്. ദശകത്തിന്റെ അവസാനം ഇത് പത്ത് മില്ല്യണ്‍ തൊടുമെന്നും പ്രവചനങ്ങളുണ്ട്.

2021-ലാണ് സുനാക് ചാന്‍സലറായി ഇരിക്കവനെ നികുതി ബ്രാക്കറ്റുകള്‍ മരവിപ്പിച്ചത്. കൊവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതമായാണ് അന്ന് ഖജനാവ് ശരിപ്പെടുത്താന്‍ ഈ നടപടിയെടുത്തത്. 2026 വരെ ഉണ്ടായിരുന്ന നയം ജെറമി ഹണ്ട് 2028 വരെ നീട്ടി. ടാക്‌സ് പരിധികള്‍ സാധാരണമായി പണപ്പെരുപ്പത്തിന് അനുസരിച്ച് മാറേണ്ടതാണ്. ഇത് മാറാതെ വരുമ്പോള്‍ വരുമാനം വര്‍ദ്ധിക്കുന്ന ആളുകള്‍ ഉയര്‍ന്ന നികുതി ബാന്‍ഡുകളിലേക്ക് എത്തുകയും, കൂടുതല്‍ പണം ചോരുകയും ചെയ്യും. അതാണിവിടെ സംഭവിക്കുന്നത്.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions