ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സമീപകാലത്തു നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം , ശമ്പള കുറവ്, ജോലിയിലെ പ്രതിസന്ധികളെല്ലാം അധ്യാപകരുടെ എണ്ണം കുറയാന്‍ കാരണമാണ്.
കോവിഡ് പ്രതിസന്ധി മൂലം നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിച്ചു. സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം തന്നെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 ല്‍ കോവിഡിന് മുമ്പ് രേഖപ്പെടുത്തിയ ഒഴിവുകളുടെ നിരക്കിന്റെ ഇരട്ടിയാണിത്.
വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ് ഇത്. അധ്യാപക നിയമനം കൃത്യമായി നടന്നില്ലെങ്കില്‍ അതു വലിയ ഭവിഷത്താണ് സൃഷ്ടിക്കുക.
അധ്യാപകരുടെ ശമ്പളം കൂട്ടേണ്ടതും ജോലി ഭാരം കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ മൂലം ജോലി തുടരാന്‍ കഴിയാത്ത അധ്യാപകരുമുണ്ട്.