യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍! സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ തിരക്ക്
ഈ മാസത്തോടെ ഇംഗ്ലണ്ടില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളില്‍ അനുവദിച്ചിട്ടുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍. വിപണിയിലെ മത്സരം മൂലം വില വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ വില്‍പ്പനക്കാര്‍ നിര്‍ബന്ധിതമാകുന്നതാണ് ഒരു ദശകത്തിനിടെ കാണാത്ത തോതില്‍ വാങ്ങാനുള്ള വീടുകളുടെ എണ്ണം ഉയര്‍ത്തുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ മാസം യുകെ വിപണിയിലെത്തിയ വീടുകളുടെ വിലയില്‍ 1.1% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി 3867 പൗണ്ട് വര്‍ദ്ധിച്ച് 371,870 പൗണ്ടാണ് ശരാശരി വില. മാര്‍ച്ച് മാസങ്ങളില്‍ പതിവായി ഉയരുന്ന ശരാശരി വിലയ്ക്ക് അനുസൃതമാണ് ഇക്കുറിയിലെ വര്‍ദ്ധനവെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പറയുന്നു.
അതേസമയം വില പെരുപ്പിച്ച് നിര്‍ത്തുന്ന പതിവ് ഒഴിവാക്കി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ വിലയിടാന്‍ മിക്ക പുതിയ വില്‍പ്പനക്കാരും തയ്യാറാകുന്നുണ്ടെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിക്കുന്നു.
ഈ മാസം അവസാനിക്കുന്നതോടെ ഭവനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കിയിരുന്ന ടാക്‌സ് ബ്രേക്കുകളും അപ്രത്യക്ഷമാകും. ഇത് നേടിയെടുക്കാന്‍ മാര്‍ച്ചില്‍ വിപണിയില്‍ നല്ല രീതിയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2022 സെപ്റ്റംബറിലാണ് സ്റ്റാമ്പ് ഡ്യൂട്ടി പരിധി താല്‍ക്കാലികമായി ഉയര്‍ത്തിയത്. അടുത്ത മാസം ഇത് സാധാരണ നിലയിലേക്ക് മടങ്ങും. ഇതോടെ ചിലര്‍ക്ക് കൂടുതല്‍ നികുതി നല്‍കേണ്ടി വരും.
575,000 വില്‍പ്പനകളാണ് നിയമപരമായി പൂര്‍ത്തിയാക്കാനായി കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും യുകെയുടെ പ്രോപ്പര്‍ട്ടി വിപണി സ്ഥിരതയോടെ പിടിച്ചുനില്‍ക്കുന്നുണ്ട്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെറിയ തോതില്‍ മാത്രമാണ് മാറിയിട്ടുള്ളത്.