ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികള്‍ വെട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ട്. ഇതോടെ 600000 ത്തിലധികം പേര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങും. സര്‍ക്കാര്‍ സഹായമായി പ്രതിമാസം ശരാശരി 675 പൗണ്ടാണ് ഇവര്‍ക്കു ധനസഹായം ലഭിച്ചുവരുന്നത്.
ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റുകള്‍ മരവിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് മന്ത്രിമാര്‍ പിന്മാറിയത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ മാനദണ്ഡങ്ങള്‍ മാറ്റുകയാണ്. യോഗ്യത പരിധി മാറ്റുന്നതിലോടെ ഏകദേശം 620000 പേര്‍ക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് ലഭിക്കുന്നത് നഷ്ടമാകുമെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പു നല്‍കി. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള 70 ശതമാനം പേരെയാണ് ഇതു ബാധിക്കുക. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചിരുന്ന അഞ്ചു മുതല്‍ ആറു ബില്യണ്‍ പൗണ്ടു വരെ ഇത്തരത്തില്‍ വെട്ടി കുറയ്ക്കാനാണ് ശ്രമം.
ഓട്ടിസം പോലുള്ള അവസ്ഥയിലുള്ളവര്‍ക്ക് നിബന്ധന കര്‍ശനമാക്കിയതോടെ ആനുകൂല്യം നഷ്ടമായേക്കും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കില്‍ നല്‍കുന്ന ആനുകൂല്യം തുടര്‍ന്നേക്കും. പുതിയ പരിഷ്‌കാരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.