യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും പനി മരണം. നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ചത് വയനാട്ടുകാരി അഞ്ജു അമല്‍(29). ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി - ആശ(ഇസാഫ് ബാങ്ക്. ( തിരൂര്‍ )
പനിയുമായിട്ടാണ് കുറച്ചു ദിവസം മുന്‍പ് അഞ്ജു ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു.