യു.കെ.വാര്‍ത്തകള്‍

പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ ആശുപത്രിയിലെത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍

ലീഡ്‌സിലെ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ എത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍ ശിക്ഷ. ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്ന മുഹമ്മദ് ഫാറൂഖാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. 2023 ജനുവരിയില്‍ വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബുമായി ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് പ്രതി എത്തുകയായിരുന്നു. 2013-ലെ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിച്ച തരത്തിലുള്ള ബോംബാണ് ഫാറൂഖ് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ ഇരട്ടി സ്‌ഫോടകവസ്തുക്കള്‍ ഇയാള്‍ ഇതില്‍ നിറച്ചിരുന്നു.

ആശുപത്രിയില്‍ ബോംബുമായി എത്തിയ ഫാറൂഖിനെ തടഞ്ഞത് അവിടെയുണ്ടായിരുന്ന ഒരു രോഗിയുടെ സമചിത്തതയോടെയുള്ള ഇടപെടലാണ്. പ്രതിയുടെ ശിക്ഷാവേളയില്‍ നതാന്‍ ന്യൂബിയെന്ന ഈ രോഗി നടത്തിയ ഇടപെടലിനെ ജസ്റ്റിസ് ചീമാ ഗ്രബ് പേരെടുത്ത് പ്രശംസിച്ചു. ഫാറൂഖിനെ പറഞ്ഞ് സമാധാനിപ്പിച്ച് ബോംബ് പൊട്ടിക്കാതെ തടഞ്ഞത് ന്യൂബിയാണ്.

ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ഫാറൂഖിന് ശിക്ഷ വിധിച്ചത്. 'ഒരു അസാധാരണക്കാരനായ സാധാരണക്കാരന്‍, അയാളുടെ മാന്യതയും ദയവുമാണ് 2023 ജനുവരി 20ന് ഒരു പ്രധാന ബ്രിട്ടീഷ് ആശുപത്രിയുടെ മറ്റേണിറ്റി വിംഗില്‍ വിതയ്ക്കുമായിരുന്ന ദുരന്തം തടഞ്ഞത്', ന്യൂബിയെ പ്രശംസിച്ച് കോടതി പറഞ്ഞു. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ അമേരിക്കന്‍ ബേസായ ആര്‍എഎഫ് മെന്‍വിത്ത് ഹില്ലിനെ അക്രമിക്കുകയായിരുന്നു ഫാറൂഖിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇവിടുത്തെ അതീവസുരക്ഷ മറികടക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്ലാന്‍ ബി'യായി ആശുപത്രിയിലേക്ക് എത്തിയത്.

ജനുവരി 20ന് പുലര്‍ച്ചെയാണ് ഫാറൂഖ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ എത്തുന്നത്. ഈ ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്നു പ്രതി. തന്റെ സഹജീവനക്കാരോടുള്ള ദേഷ്യമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. താന്‍ തീവ്രവാദി അക്രമത്തിന് ശ്രമിച്ചതല്ലെന്നാണ് ഫാറൂഖ് വാദിച്ചത്. കാര്‍ പാര്‍ക്കിലേക്ക് പരമാവധി നഴ്‌സുമാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഒരു ഓഫ്ഡ്യൂട്ടി നഴ്‌സിന് സന്ദേശം അയച്ചെങ്കിലും ഇത് കാണാന്‍ ഒരു മണിക്കൂറോളം വൈകിയതും ഫാറൂഖിന്റെ ശ്രമം പരാജയപ്പെടാന്‍ ഇടയാക്കി.

ഓണ്‍ലൈനിലൂടെയാണ് ഫാറൂഖ് സ്വയം തീവ്രവാദത്തിന് തലവെച്ചത്. അല്‍ ഖ്വായ്ദ മാന്വലിലെ വിവരങ്ങളാണ് ബോംബ് തയ്യാക്കാനായി ഉപയോഗിച്ചത്. ഫാറൂഖിന്റെ രീതികള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയാണ് കോടതി 37 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions