മാര്‍ച്ച് 30 ഞായറാഴ്ച ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കണം. ഗ്രീന്‍ മീന്‍ ടൈം അവസാനിക്കുകയും ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കുന്നതിന്റെയും ഭാഗമാണിത്. പകല്‍ സമയം പരമാവധി ഉപയോഗിക്കാനാണ് സമയ മാറ്റം. സായാഹ്ന സമയം കൂടും.
1916 ല്‍ ജര്‍മ്മനിയിലാണ് വേനല്‍ക്കാലമാകുമ്പോള്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കുന്ന നടപടി ആരംഭിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇലക്ട്രിക് ലൈറ്റുകളുടെയും ഹീറ്റിംഗിന്റെയും ഉപയോഗം പരമാവധി കുറച്ച് ഊര്‍ജ്ജം ലാഭിക്കുന്നതിനായിട്ടായിരുന്നു ഇത് ആരംഭിച്ചത്.
ജര്‍മ്മനി ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) ആരംഭിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ബ്രിട്ടനുള്‍പ്പടെയുള്ള പല രാജ്യങ്ങളും ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടനില്‍ ഇതിന് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) ആണ്.