സൗജന്യ സേവനത്തിന് പണം വാങ്ങിയെന്ന് ആരോപണം; മലയാളി ഡോക്ടര്‍ക്കെതിരെ അന്വേഷണം
യുകെയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ എന്‍എച്ച്എസ് അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് രോഗികളില്‍ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തില്‍ ഹെല്‍ത്ത് ട്രസ്റ്റ് അന്വേഷണം തുടങ്ങി. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
എന്‍എച്ച്എസില്‍ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങള്‍ ഡോക്ടറുടെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയത് തങ്ങളെ ബാധിച്ചെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോക്ടര്‍ അനീഷ് നിഷേധിച്ചു. തനിക്ക് ശാരീരിക പ്രശ്‌നമുണ്ടെന്നും ഇഷ്ടമുള്ള പോലെ കുട്ടികളുടെ മാതാപിതാക്കളെ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നതായും ഡോക്ടര്‍ പറഞ്ഞു.
സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ആന്‍ട്രീം ഏരിയ ഹോസ്പിറ്റലില്‍ താന്‍ ഡോ അനീഷിന്റെ കണ്‍സള്‍ട്ടേഷനായി 850 പൗണ്ട് നല്‍കിയതായി ഒരു കുട്ടിയുടെ അമ്മ പറയുന്നു. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ എന്‍എച്ച്എസ് ജോലി ചെയ്തുകൊണ്ടിരുന്ന ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി ട്രെസ്റ്റില്‍ നിന്ന് ജോലി ഉപേക്ഷിച്ചു. ചില രക്ഷിതാക്കള്‍ ആയിരക്കണക്കിന് പൗണ്ടി നല്‍കിയതായും തുടര്‍ പരിചരണമോ മരുന്നോ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് നോര്‍ത്തേണ്‍ ട്രസ്റ്റ് അറിയിച്ചു.