ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് തിരിച്ചടിയായി ബിന്‍ പണിമുടക്ക്. ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സിലിനെതിരെയാണ് നീക്കം. ഏഴായിരം ടണ്‍ മാലിന്യമാണ് തെരുവില്‍ കണ്ടെത്തിയത്. സമരത്തിന് പിന്നാലെ കൗണ്‍സില്‍ 35 വാഹനങ്ങളും ജീവനക്കാരേയും തെരുവുകള്‍ വൃത്തിയാക്കാനായി ഏല്‍പ്പിച്ചു.
ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ യൂണൈറ്റ് യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗണ്‍സില്‍ ശമ്പളം വെട്ടികുറയ്ക്കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പാര്‍ലമെന്റിലും വിഷയം ശ്രദ്ധ നേടി. മാലിന്യ കൂമ്പാരങ്ങള്‍ വലിയ ആശങ്കയാകുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നായിരുന്നു മറുപടി.
ജീവനക്കാര്‍ മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തുകയാണ്. ഇതു വലിയ പ്രതിസന്ധിയാണെന്ന് കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍ ആരോപിച്ചു. ജനങ്ങളെ ഇതു ദോഷകരമായി ബാധിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കാനുള്ള അവകാശം നിഷേധിക്കില്ലെന്നും എന്നാല്‍ പ്രതിഷേധം നിയമാനുസൃതമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.