യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് യുദ്ധം: യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമായത് 175 ബില്ല്യണ്‍ പൗണ്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ആഗോള വിപണികളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്നു. യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും മാത്രം ഒരാഴ്ച കൊണ്ട് ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് അപ്രത്യക്ഷമായത്. പെന്‍ഷനുകളെയും, ലക്ഷക്കണക്കിന് ആളുകളുടെ സേവിംഗ്‌സിനെയും ഇത് സാരമായി ബാധിക്കും.

ട്രംപിന്റെ വ്യാപാര യുദ്ധം വിപണിയില്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയതോടെ എഫ്ടിഎസ്ഇ 100 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണ് നേരിട്ടത്. വാള്‍സ്ട്രീറ്റ് മുതല്‍ ഏഷ്യന്‍ വിപണികളില്‍ വരെ ഇതിന്റെ ആഘാതം പ്രതിഫലിച്ചു. വ്യാപാര പങ്കാളികള്‍ക്ക് എതിരെ ട്രംപ് ചുങ്കം ചുമത്തിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷന്‍ തുക എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിരമിക്കല്‍ പദ്ധതിയെ ഈ അവസ്ഥ തകിടം മറിക്കുമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്. ആഗോള വിപണികളില്‍ 4.4 ട്രില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് നേരിട്ടത്. 'രക്തമൊഴുകും' എന്നാണ് വാള്‍സ്ട്രീറ്റ് വമ്പന്‍ ജെപി മോര്‍ഗന്റെ മുന്നറിയിപ്പ്.

പുതിയ സാഹചര്യത്തില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത 40 ശതമാനത്തില്‍ നിന്നും 60 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പറയുന്നു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും ട്രംപ് 10 ശതമാനം ബേസ്‌ലൈന്‍ താരിഫ് നിശ്ചയിച്ചിരിക്കുകയാണ്. ചില രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ ചുങ്കം പ്രഖ്യാപിച്ചത് ആഗോള വിപണികളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

അമേരിക്കന്‍ പ്രഖ്യാപനത്തിന് തിരിച്ചടിയായി ബെജിംഗ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 34 ശതമാനം നികുതി പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം സമ്പൂര്‍ണ്ണ വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുമെന്നും ആശങ്കയുണ്ട്.

മറ്റു രാജ്യങ്ങളും താരിഫ് യുദ്ധത്തില്‍ അണിനിരക്കുന്നതോടെ സമാനതകളില്ലാത്ത സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുക.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions