സ്പ്രിംഗ് സീസണ്‍ ബ്രിട്ടനില്‍ വീട് വില്‍പ്പനയുടെയും, വാങ്ങലിന്റെയും സമയമാണ്. എന്നാല്‍ ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഏതാനും വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അധിക ചെലവ് വഹിക്കേണ്ടി വരുന്നുണ്ട്. മികച്ച ഡീലുകള്‍ക്കായി ഉയര്‍ന്ന അറേഞ്ച്‌മെന്റ് ഫീസും ലെന്‍ഡര്‍മാര്‍ ഈടാക്കുന്നു.
ഒരു നിശ്ചിത റേറ്റ് നേടാന്‍ വേണ്ടി മാത്രമായി ലെന്‍ഡര്‍മാര്‍ക്ക് നല്‍കുന്ന ഈ ഫീസിന് പുറമെ കണ്‍വേയന്‍സ്, ബ്രോക്കര്‍ ഫീസും വേണ്ടിവരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജിലെ പ്രൊഡക്ട് ഫീസ് 81 പൗണ്ടില്‍ നിന്നും 1121 പൗണ്ടായാണ് വര്‍ദ്ധിച്ചതെന്ന് മണി ഫാക്ട്‌സ് വ്യക്തമക്കുന്നു.
ഇതേ കാലയളവില്‍ ഫീസില്ലാതെ ഡീലുകള്‍ ലഭ്യമാക്കുന്നതിന്റെ തോതില്‍ 41 ശതമാനത്തില്‍ നിന്നും 36 ശതമാനത്തിലേക്ക് ഇടിവും രേഖപ്പെടുത്തി. ക്യാഷ്ബാക്ക് പോലുള്ള ആശ്വാസങ്ങളും ഇപ്പോള്‍ നിലച്ച മട്ടാണ്.
സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബിസ്‌പോക് ബാങ്ക് ഓഫ് അയര്‍ലണ്ടാണ് ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, 3995 പൗണ്ട്. അതേസമയം ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാരായ സാന്‍ടാന്‍ഡര്‍, ഹാലിഫാക്‌സ്, ബാര്‍ക്ലേസ് എന്നിവര്‍ 1999 പൗണ്ട് വെച്ച് ഈടാക്കുന്നുണ്ട്.