ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി ; വിസ നിയന്ത്രണം കൊണ്ടുവന്നതോടെ ജോലിയ്ക്കാളില്ല ; യുകെയിലെ കെയറര്‍ വിസ നല്‍കുന്ന രീതികളില്‍ മാറ്റം വേണമെന്നാവശ്യം
ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാണെന്ന മുറവിളി ശക്തമായിരുന്നു. അതോടെയാണ് കെയറര്‍ വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോഴിതാ ജോലിയ്ക്കാളില്ലാത്ത സ്ഥിതിയാണ്. കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ലക്ഷക്കണക്കിന് പേരെയാണ് കൊണ്ടുവന്നത്. സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ വിസയിലേക്ക് മാറിയവരും ഉണ്ട്. എന്നാല്‍ വിസ പുതുക്കാനാകാതെ പലരും മേഖല വിട്ടു. ഇതോടെ ആളെ കിട്ടാനില്ലാത്ത അവസ്ഥയുമായി. സര്‍ക്കാരിന് തലവേദനയാകുകയാണ് പുതിയ പ്രതിസന്ധി.
വിദേശ പ്രൊഫഷണലുകള്‍ക്ക് വിസ നല്‍കുന്നത് രാജ്യത്തിന്റെ ആവശ്യമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എട്ടോളം മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് പക്ഷം 32 ശതമാനത്തില്‍ താഴെയാണ് വിസ ലഭിച്ചിരിക്കുന്നത്.
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഡിഫന്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ടറിങ്, ക്രിയേറ്റിവ് ഇന്‍ഡസ്ട്രീസ്, ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി മേഖല, ക്ലീന്‍ എനര്‍ജി മേഖല എന്നിവയില്‍ പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്നുണഅട്. ഹൈലി സ്‌കില്‍ഡ് ആയവര്‍ എത്താന്‍ വിസയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
ഇമിഗ്രേഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണഅണായകമാണ്. നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കാനുള്ള സമ്മര്‍ദ്ദം ഇനിയും തുടരും. ഇതിനിടെ ശരിയായ നിയന്ത്രണമല്ലെങ്കില്‍ പല മേഖലകളിലും ജോലിയ്ക്ക് ആളില്ലാത്ത അവസ്ഥയുമാകും.