ഗാറ്റ് വിക്ക് വിമാനത്താവളത്തിലെ ഓപ്പറേഷന്‍ തൊഴിലാളികള്‍ ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പണി മുടക്കും. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്ഥാപനമായ റെഡ് ഹാന്‍ഡ്‌ലിംഗിനായി ജോലി ചെയ്യുന്ന യുണൈറ്റ് യൂണിയനിലെ അംഗങ്ങളായ നൂറോളം പേരാണ് സമരത്തിനൊരുങ്ങുന്നത്. പെന്‍ഷന്‍ വിതരണം മുടങ്ങിയത് ഉള്‍പ്പെടെ പ്രതിസന്ധികളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
ചെക്ക് ഇന്‍ ജീവനക്കാര്‍, ബഗേജ് ഹാന്‍ഡ്‌ലര്‍മാര്‍, ഡെല്‍റ്റ, എയര്‍പീസ് എയര്‍ലൈനുകളുടെ ഫ്‌ളൈറ്റ് ഡെസ്പാച്ചേഴ്‌സ് എന്നിങ്ങനെ വിവിധ വകുപ്പിലുള്ളവരാണ് പണി മുടക്കുന്നത്.
വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് സമരം. പ്രതിദിനം ഏകദേശം അമ്പതോളം സര്‍വീസുകളെങ്കിലും മുടങ്ങുകയോ വൈകുകയോ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവുകാല യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും സമരം.
ഏപ്രില്‍ 18 ദുഖവെള്ളി ദിനം തന്നെയാണ് സമരം ആരംഭിക്കുക. ഏപ്രില്‍ 22 രാവിലെ വരെ സമരം ഉണ്ടാകും. യാത്രക്കാരെ കാര്യമായി ബാധിക്കുന്നതാകും ജീവനക്കാരുടെ പണിമുടക്ക്.