യുകെ മലയാളികള്‍ക്ക് നൊമ്പരമായി കാര്‍ഡിഫ് മലയാളി യുവാവിന്റെ മരണ വാര്‍ത്ത. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍(35) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കാര്‍ഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷിന്റെ മരണം യുകെ മലയാളി സമൂഹത്തിന് തീരാ വേദനയായി നൊമ്പരമായി മാറുകയാണ്. കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു മല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്ക്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്ന ആശിഷ് നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു.
കായികരംഗത്തും മികവ് തെളിയിച്ച ആശിഷ് വടംവലി, ഷട്ടില്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് മത്സരം എന്തും ആകട്ടെ യു ക്കെ യില്‍ എവിടെ ആയിരുന്നാലും കുട്ടുകാരോടെ ഒപ്പം ഓടി എത്തി മത്സരിക്കുകയുമ ഒരുപാട് വേദി കളില്‍ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍(5). സഹോദരി ആഷ്‌ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നടത്താനാണ് തീരുമാനം.
